Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വോണിന്റെ ബാഗി ഗ്രീന്‍ ഇനി ഏറ്റവും വിലപിടിപ്പുള്ള ശേഷിപ്പ്; പണം കാട്ടുതീ ബാധിച്ച ഓസ്‌ട്രേലിയക്കായി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വന്‍ നാശംവിതച്ച കാട്ടുതീ ബാധിച്ചവര്‍ക്ക് കൈത്താങ്ങാന്‍ തന്റെ ബാഗി ഗ്രീന്‍ തൊപ്പി ലേലത്തിന് വെച്ച ഷെയ്ന്‍ വോണ്‍ ഇനി പുതിയ റെക്കോഡിനുടമ. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ശേഷിപ്പെന്ന റെക്കോഡാണ് മുന്‍ ഓസീസ് സ്പിന്‍ ഇതിഹാസത്തിന്റെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടത്. ഓസ്‌ട്രേലിയക്ക് കൈത്താങ്ങാന്‍ ലേലത്തിനുവെച്ച വോണിന്റെ ബാഗി ഗ്രീന്‍ തൊപ്പിത്ത് ഇതുവരെ ലഭിച്ചത് 520500 ഡോളറാണ് (ഏകദേശം 3,71,74,30 ഇന്ത്യന്‍ രൂപ). എംസി എന്ന പേരിലുള്ള ആളാണ് ഇത്രയും തുക വോണിന്റെ തൊപ്പിക്കായി നല്‍കാന്‍ തയ്യാറായിരിക്കുന്നത്. വോണിന്റെ തൊപ്പിയുടെ ലേലത്തുക ഇനിയും ഉയരാന്‍ സാധ്യത ഏറെയാണ്. അദ്ദേഹത്തിന്റെ നല്ല ഉദ്ദേശത്തിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വോണ്‍ തന്റെ ലേലപ്രഖ്യാപനം നടത്തിയത്. എല്ലാവരും ഒറ്റക്കെട്ടായി ദുരന്തത്തെ അതിജീവിക്കാനുള്ള വഴികണ്ടെത്തണമെന്നും അതിനായി ടെസ്റ്റ് കരിയറില്‍ താന്‍ അണിഞ്ഞ പ്രിയ ബാഗി ഗ്രീന്‍ ലേലം ചെയ്യുകയാണെന്നുമാണ് വോണ്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ അദ്ദേഹത്തിന്റെ ട്വീറ്റ് ഏറ്റെടുത്ത ആരാധകര്‍ വലിയ പ്രചാരണമാണ് ഇതിന് നല്‍കിയത്.

നേരത്തെ മുന്‍ ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ അവശേഷിപ്പിനായിരുന്നു ക്രിക്കറ്റ് താരങ്ങളിലെ ഏറ്റവും ഉയര്‍ന്ന അവശേഷിപ്പിനുള്ള വില ലഭിച്ചത്. 2003ല്‍ ലേലത്തിനുള്ള വെച്ച ബ്രാഡ്മാന്റെ ബാഗി ഗ്രീന്‍ തൊപ്പിക്ക് 4,25,000 ഡോളറാണ് ലഭിച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ ബാറ്റിനും ലേലത്തില്‍ ഉയര്‍ന്ന തുക ലഭിച്ചു. ധോണി ലോകകപ്പില്‍ ഉപയോഗിച്ച ബാറ്റ് 80 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ വിറ്റുപോയത്.

shanewarnesbaggygreen

കഴിഞ്ഞിടെ ഓസ്‌ട്രേലിയയില്‍ ഉണ്ടായ കാട്ടുതീ വന്‍ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ 60 ലക്ഷം ഹെക്ടറോളം വനമേഖല കത്തിനശിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം പെയ്ത മഴ കാട്ടുതീക്ക് അല്‍പ്പം ആശ്വാസം ആയിട്ടുണ്ടെങ്കിലും പൂര്‍ണമായും കാട്ടുതീയെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നെല്ലാം ഓസ്‌ട്രേലിയക്കുവേണ്ടി സഹായ ഹസ്തം എത്തുന്നുണ്ട്.

Story first published: Thursday, January 9, 2020, 17:45 [IST]
Other articles published on Jan 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+