Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് വോണ്‍; ഇന്ത്യയില്‍നിന്ന് ഒരാള്‍ മാത്രം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പൊടിപൊടിക്കവെ ക്രിക്കറ്റ് ആവേശത്തില്‍ പങ്കുകൊണ്ട് ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും. നേരത്തെ ലോകകപ്പ് പ്രവചനം നടത്തിയിരുന്ന വോണ്‍ ഇത്തവണ എക്കാലത്തെയും മികച്ച ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. വോണിന്റെ ടീമില്‍ ഇന്ത്യയില്‍ നിന്നും ഇടംപിടിച്ചതാവട്ടെ ഒരാള്‍മാത്രവും.

ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ് തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യയില്‍നിന്നും ഇടംപിടിച്ചത്. വോണിന്റെ ടീമിന്റെ ഓപ്പണര്‍മാര്‍ മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റും സച്ചിനുമാണ്. മൂന്നാം നമ്പറില്‍ റിക്കി പോണ്ടിങ് ഇറങ്ങുമ്പോള്‍ ബ്രയാന്‍ ലാറ, മാര്‍ക്ക് വോ എന്നിവര്‍ നാല് അഞ്ച് സ്ഥാനങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.

shanewarne

എക്കാലത്തെയും മികച്ച നാലു കളിക്കാരാണ് മുന്‍നിരയിലുള്ളതെന്ന് വോണ്‍ പറഞ്ഞു. ഒരു ഓള്‍റൗണ്ടര്‍ അഞ്ചാംസ്ഥാനത്ത് വരണമെന്നാണ് കരുതിയിരുന്നത്. മാര്‍ക്ക് വോ അതിന് യോഗ്യനാണെന്നും വോണ്‍ പറഞ്ഞു. ആറാം നമ്പറില്‍ ഒരു ഇടംകൈയ്യനാണ് ഉദ്ദേശിച്ചത്. അത് സങ്കക്കാരതന്നെ. ബൗളര്‍മാരില്‍ മുന്‍ ഇംഗ്ലീഷ് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫിനും വോണ്‍ ഇടം നല്‍കി. ഒപ്പം വസിം അക്രവും, ഗ്ലെന്‍ മഗ്രാത്തും പേസര്‍മാരാകും.

സ്പിന്നര്‍മാരില്‍ മുന്‍ പാക് ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദിയും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമാണ് എത്തിയത്. ഫ്‌ളിന്റോഫ് യോര്‍ക്കര്‍ സ്‌പെഷലിസ്റ്റായാണ് വോണ്‍ കാണുന്നത്. മാത്രമല്ല, നന്നായി ബാറ്റ് ചെയ്യാനും കഴിയും. ആന്‍ഡ്രൂ സൈമണ്ട്‌സിനെ ആ സ്ഥാനത്ത് കണ്ടിരുന്നെങ്കിലും ഫ്‌ളിന്റോഫ് തന്നെയാണ് അനുയോജ്യനെന്നും വോണ്‍ പറഞ്ഞു.

Story first published: Monday, June 3, 2019, 14:19 [IST]
Other articles published on Jun 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+