Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മദ്യ ഉത്പാദനം നിര്‍ത്തി, സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച് വോണിന്റെ കമ്പനി

കൊറോണ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുകയാണ് ലോകരാജ്യങ്ങള്‍. വൈറസ് ബാധ തടയാന്‍ സാധ്യമായ എല്ലാ വഴികളും ഭരണാധികാരികള്‍ തേടുന്നുണ്ട്. ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് കൊറോണയ്ക്ക് എതിരെ അവലംബിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന്.

കൊറോണ ഭീതി തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഒന്നടങ്കം ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാങ്ങാന്‍ തിരക്കുകൂട്ടുന്നു. പക്ഷെ പലയിടത്തും ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് ക്ഷാമമുണ്ട്. ഈ അവസരത്തില്‍ സ്വന്തം മദ്യ നിര്‍മ്മാണശാലയില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍.

മദ്യ ഉത്പാദനം നിര്‍ത്തി, വോണിന്റെ കമ്പനി സാനിറ്റൈസറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി

മാര്‍ച്ച് 17 മുതല്‍ വോണിന്റെ 'സെവന്‍ സീറോ എയ്റ്റ് ജിന്‍' കമ്പനി മദ്യം ഉത്പാദിപ്പിക്കുന്നില്ല. പകരം 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ മെഡിക്കല്‍ ഗ്രേഡ് ഹാന്‍ഡ് സാനിറ്റൈസറാണ് പുറത്തിറക്കുന്നത്. പശ്ചിമ ഓസ്‌ട്രേലിയയിലെ ആശുപത്രികളിലേക്കാണ് ഈ സാനിറ്റൈസറുകള്‍ ചെല്ലുന്നതും.

'പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഓസ്‌ട്രേലിയ കടന്നുപോകുന്നത്. കൊറോണയ്ക്ക് എതിരെ പോരാടുന്ന ആരോഗ്യമേഖലയിലേക്ക് നമ്മളാല്‍ കഴിയാവുന്ന സഹായങ്ങള്‍ ഓരോരുത്തരും ചെയ്യണം. ഇതു നമ്മുടെ കടമയാണ്', ഔദ്യോഗിക പ്രസ്താവനയില്‍ ഷെയ്ന്‍ വോണ്‍ പറഞ്ഞു. നിലവില്‍ ഇതുവരെ 565 പേര്‍ക്കാണ് ഓസ്‌ട്രേലിയയില്‍ കൊറോണ സ്ഥിരീകരിച്ചത്. ആറു മരണങ്ങളും സംഭവിച്ചു. ആഗോളതലത്തില്‍ കൊറോണ വൈറസു ബാധയേറ്റു മരിച്ചവരുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്.

ജനങ്ങള്‍ ഒത്തുകൂടാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കിയാണ് കൊറോണയെ ചെറുത്തുനില്‍ക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കായിക മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇറ്റാലിയന്‍ ക്ലബ് ഫുട്‌ബോള്‍ ലീഗായ സീരീ എ, സ്പാനിഷ് ലീഗായ ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഎഫ്‌സി കപ്പ്, എന്‍ബിഎ തുടങ്ങിയ പ്രമുഖ ടൂര്‍ണമെന്റുകളെല്ലാം നിര്‍ത്തി. ഈ വര്‍ഷം നടക്കാനിരുന്ന യൂറോ കപ്പും കോപ്പ അമേരിക്കയും അടുത്തവര്‍ഷമാണ് നടക്കുക.

ക്രിക്കറ്റ് ലോകത്തും ചിത്രം വ്യത്യസ്തമല്ല. രാജ്യാന്തര പരമ്പരകളെല്ലാം അതത് ബോര്‍ഡുകള്‍ കൂടിയാലോചിച്ച് റദ്ദു ചെയ്തു. ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ലോക ഇലവനും ഏഷ്യാ ഇലവനും തമ്മിലെ ട്വന്റി-20 പരമ്പര ബിസിബി നീട്ടി. സച്ചിനും ലാറയും ദില്‍ഷനും ലീയും ഉള്‍പ്പെടെ ഇതിഹാസ താരങ്ങള്‍ അണിനിരന്ന റോഡ് സേഫ്റ്റി ലോക സീരീസും നിര്‍ത്തിവെച്ച മത്സരങ്ങളുടെ പട്ടികയിലുണ്ട്.

Story first published: Friday, March 20, 2020, 17:45 [IST]
Other articles published on Mar 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+