Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അങ്ങിനെ പറപറപ്പിക്കേണ്ട; അമിതവേഗതയില്‍ കാറോടിച്ച് വോണിന് കോടതിയുടെ എട്ടിന്റെ പണി

ലണ്ടന്‍: സ്പിന്‍ ബൗളിങ്ങിലെ ഇതാഹാസതാരം ഷെയ്ന്‍ വോണിന് അമിത വേഗതയെ തുടര്‍ന്ന് കടുത്ത ശിക്ഷ. പന്തേറില്‍ പതുക്കെയാണെങ്കിലും കാറോട്ടത്തില്‍ പേസ് കൂട്ടിയ താരത്തിന് കോടതിയില്‍ നിന്നും കിട്ടിയത് എട്ടിന്റെ പണി. കോടതിവിധയെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് വാഹനമോടിക്കാന്‍ വോണിന് കഴിയില്ല. ലണ്ടനിലെ ഒരു മജിസ്‌ട്രേറ്റ് കോടതിയാണ് വോണിനെതിരെ നടപടി സ്വീകരിച്ചത്.

രണ്ടുവര്‍ഷത്തിനിടെ ആറുതവണ അമിത വേഗതയില്‍ കാറോടിച്ച് പിടികൂടിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ തന്റെ വാടക ജാഗ്വാറില്‍ സഞ്ചരിക്കവെ 40 മൈല്‍ (മണിക്കൂറില്‍ 64 കിലോമീറ്റര്‍) വേഗ പരിധി ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇക്കാര്യം വോണ്‍ സമ്മിതിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തെ വിലക്കിനൊപ്പം 1,845 യൂറോ വോണ്‍ പിഴയായി അടക്കുകയും ചെയ്യണം.

shanewarne

ഓസ്‌ട്രേലിയന്‍ താരമായ വോണ്‍ വെസ്റ്റ് ലണ്ടനിലാണ് സ്ഥിരതാമസം. ശിക്ഷ വിധിക്കുമ്പോള്‍ വോണ്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 708 വിക്കറ്റുകളുമായി എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് വോണ്‍. ക്രിക്കറ്റില്‍നിന്നും വിരമിച്ച് 12 വര്‍ഷമായെങ്കിലും ഐപിഎല്‍ ഉള്‍പ്പെടെ ലോകമെങ്ങുമുള്ള ലീഗുകളില്‍ ഉപദേശകനായും മറ്റും മുന്‍ ഓസീസ് താരം സജീവമാണ്.

Story first published: Tuesday, September 24, 2019, 11:17 [IST]
Other articles published on Sep 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+