വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഷമി ഹീറോയാടാ ഹീറോ'; മലയാളത്തിൽ കസറി മുഹമ്മദ് ഷമി — നിറകയ്യടി

ഹാമില്‍ട്ടന്‍: മലയാളികള്‍ക്ക് ഏറെ സുപരിചിതവും പ്രിയങ്കരവുമായ മലയാള സിനിമാ ഡയലോകുകളില്‍ ഒന്നാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദ് ഫാസിലിന്റെ ഷമ്മി ഹീറോ ആടാ ഹീറോ എന്ന ഡയലോക്. മലയാളക്കര ആവേശത്തോടെ ഏറ്റെടുത്ത ഈ ഡയലോക് പറഞ്ഞ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടി20യിലെ വിജയത്തിന് ശേഷം ടേബിള്‍ ടെന്നീസ് കളിക്കുന്നതിനിടെയാണ് ഷമി മലയാളം ഡയലോക് പറഞ്ഞ് കൈയടി നേടിയത്.

Sensational Mohammed Shami Forces Super Over With Magical Delivery | Oneindia Malayalam

മലയാളി താരം സഞ്ജു സാംസണിനൊപ്പം ടേബിള്‍ ടെന്നിസ് കളിച്ച ഷമി പോയിന്റ് നേടിയപ്പോഴാണ് ഷമി ഹീറോ ആടാ ഹീറോ എന്ന മലയാളം ഡയലോക് പറഞ്ഞത് .ഷമിയുടെ ഡയലോക് കേട്ട് ചിരിച്ചുകൊണ്ട് സഞ്ജു കെട്ടിപ്പിടിക്കുകയും ചെയ്തു. വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ നിമിഷനേരംകൊണ്ട് ഷമിയുടെ മലയാളം ഡയലോക് വൈറലായി. സഞ്ജു പഠിപ്പിച്ചതാണോയെന്നാണ് പലരും ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഫോറം കേരള എന്ന ട്വിറ്റര്‍ പേജിലാണ് ഷമിയുടെ മലയാളം ഡയലോക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഷമിയുടെ മലയാളം ഡയലോക് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഇന്ത്യന്‍ വനിതാ ഫുട്‌ബോളിന് ചരിത്ര നിമിഷം; ബാലാ ദേവി സ്‌കോട്ടിഷ് ക്ലബ്ബില്‍ഇന്ത്യന്‍ വനിതാ ഫുട്‌ബോളിന് ചരിത്ര നിമിഷം; ബാലാ ദേവി സ്‌കോട്ടിഷ് ക്ലബ്ബില്‍

shamiherodaa

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടി20യും ജയിച്ച് കിവീസ് മണ്ണിലെ ആദ്യ ടി20 പരമ്പരയെന്ന ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ ജയത്തില്‍ മുഹമ്മദ് ഷമിയുടെ ബൗളിങ് നിര്‍ണ്ണായകമായിരുന്നു. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഷമി വീഴ്ത്തിയത്.അവസാന ഓവറില്‍ കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്ന ഒമ്പത് റണ്‍സ് പ്രതിരോധിച്ചത് ഷമിയായിരുന്നു.

Story first published: Saturday, February 8, 2020, 10:45 [IST]
Other articles published on Feb 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X