വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐസിസിയുടെ വിലക്ക്... തന്റെ കരിയര്‍ അവസാനിച്ചോ? പ്രതികരിച്ച് ഷാക്വിബ്, വേണ്ടത് ഒന്നു മാത്രം

രണ്ടു വര്‍ഷത്തെ വിലക്കാണ് താരത്തിനു ചുമത്തിയിരിക്കുന്നത്

Shakib Al Hasan Reacts After He Got Banned By ICC | Oneindia Malayalam

ധാക്ക: വാതുവയ്പുകാരന്‍ സമീപിച്ചതിനെക്കുറിച്ചു രഹസ്യമാക്കി വച്ചതിനെ തുടര്‍ന്നു ഐസിസിയുടെ വിലക്ക് നേരിട്ട ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ ശക്തമായി തിരിച്ചുവരുമെന്നു വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ വംശജനായ വാതുവയ്പുകാരനാണ് ഒന്നിലേറെ തവണ ഷാക്വിബിന് സന്ദേശമയച്ചത്. അന്നു ഇതേക്കുറിച്ചു താരം മൗനം പാലിക്കുകയായിരുന്നു. പിന്നീട് ഐസിസിക്കു വാതുവയ്പുകാരന്റെ കോള്‍ റെക്കോര്‍ഡുകള്‍ ലഭിച്ചതോടെയാണ് ഷാക്വിബുമായി ഇയാള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

ഐപിഎല്ലിനിടെയും ഷാക്വിബിന് വാട്‌സാപ്പ് സന്ദേശം!! വാതുവയ്പുകാരന്‍ ചോദിച്ചതെന്ത്? എല്ലാം പുറത്ത്ഐപിഎല്ലിനിടെയും ഷാക്വിബിന് വാട്‌സാപ്പ് സന്ദേശം!! വാതുവയ്പുകാരന്‍ ചോദിച്ചതെന്ത്? എല്ലാം പുറത്ത്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഷാക്വിബിനെ വിലക്കിയത് ബംഗ്ലാദേശിനെ സംബന്ധിച്ചു വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്. ഷാക്വിബിനു പകരം വരാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തില്‍ പുതിയ ക്യാപ്റ്റന്‍മാരെയും ബംഗ്ലാദേശ് തിരഞ്ഞെടുത്തു കഴിഞ്ഞു.

പിന്തുണ വേണം

പിന്തുണ വേണം

ഇത്രയും കാലം തന്നെ എല്ലാ വിധത്തിലും പിന്തുണച്ചവര്‍ തുടര്‍ന്നും ഇതു തുടരണമെന്ന അഭ്യര്‍ഥനയാണ് ഷാക്വിബിനുള്ളത്. ആരാധകര്‍, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്, സര്‍ക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം തുടര്‍ന്നും തന്നെ പിന്തുണയ്ക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇവരെല്ലാം നല്ലതും മോശവുമായ സമയങ്ങളില്‍ തനിക്കു പിന്തുണ നല്‍കിയവരാണെന്നും ഷാക്വിബ് ധാക്കയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

ശക്തമായി തിരിച്ചുവരും

ശക്തമായി തിരിച്ചുവരും

എല്ലാവരും പിന്തുണ ലഭിച്ചാല്‍ ക്രിക്കറ്റിലേക്കു വേഗത്തില്‍ തന്നെ മടങ്ങിയെത്താന്‍ തനിക്കു കഴിയുമെന്നു ഷാക്വിബ് വ്യക്തമാക്കി. വിലക്ക് കഴിഞ്ഞ് കൂടുതല്‍ കരുത്തനായി തന്നെ താന്‍ തിരിച്ചെത്തും. തന്റെ ഉത്തരവാദിത്വങ്ങള്‍ സത്യസന്ധമായി തന്നെ നിറവേറ്റാന്‍ ശ്രമിക്കുമെന്നും താരം പറഞ്ഞു.
രണ്ടു വര്‍ഷത്തേക്കാണ് ഐസിസി ഷാക്വിബിനെ വിലക്കിയത്. ഇതില്‍ രണ്ടാമത്തെ വര്‍ഷം സസ്‌പെന്‍ഷനായിരിക്കും. 2020 ഒക്ടോബര്‍ 29നായിരിക്കും താരത്തിന്റെ വിലക്കിന്റെ കാലാവധി അവസാനിക്കുക.

ബിസിബിക്കു ഞെട്ടല്‍

ബിസിബിക്കു ഞെട്ടല്‍

ഷാക്വിബിനെപ്പോലെ അനുഭസമ്പത്തുള്ള ഒരു താരം മൂന്നു തവണ വാതുവയ്പുകാരന്‍ സമീപിച്ചും ഇതു റിപ്പോര്‍ട്ട് ചെയ്യാതിരുന്നതില്‍ ഞെട്ടലും നിരാശയും തോന്നിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു. ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗത്തിന്റെ അന്വേഷണവുമായി താരം പൂര്‍ണമായും സഹകരിച്ചത്തില്‍ സന്തോഷമുണ്ടെന്നും ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹുസൈന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.
കൂടുതല്‍ മെച്ചപ്പെട്ട, വിവേകമുള്ള ക്രിക്കറ്ററായി ഷാക്വിബ് തിരിച്ചുവരുമെന്നും ഇനിയുമേറെ വര്‍ഷം ബംഗ്ലാദേശിനെ സേവിക്കുമെന്നാണ് പ്രതീക്ഷ. വിലക്ക് നേരിടുന്ന താരത്തിന് ക്രിക്കറ്റിലേക്കു തിരിച്ചുവരാന്‍ ബിസിബി പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 30, 2019, 12:44 [IST]
Other articles published on Oct 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X