Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷക്കീബ് അല്‍ ഹസന് ടെസ്റ്റ് ഇഷ്ടമല്ല; വിമര്‍ശനവുമായി ബിസിബി തലവന്‍

ധാക്ക: ബംഗ്ലാദേശ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ വിമര്‍ശിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നസ്മുല്‍ ഹസന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ നായകനാവുന്നതില്‍ ഷക്കീബ് വിസമ്മതിച്ചതിന് പിന്നാലെയാണ് ബിസിസി തലവന്റെ പ്രസ്താവന. 'ഷക്കീബിന് അഞ്ച് ദിവസ മത്സരങ്ങളോട് വലിയ താല്‍പ്പര്യമില്ല.ഞങ്ങളിത് ശ്രദ്ധിക്കുന്നുണ്ട്. വിദേശത്ത് ടെസ്റ്റ് പരമ്പരയ്ക്ക് പോകുമ്പോള്‍ ഷക്കീബിന് ഇടവേള അത്യാവശ്യമാണ്.ടെസ്റ്റില്‍ പൊതുവേ താല്‍പ്പര്യക്കുറവുള്ള ആള്‍ക്ക് നായകനാവാന്‍ സ്വാഭാവികമായും താല്‍പ്പര്യമുണ്ടാകില്ല.നായകനാവാന്‍ ഷക്കീബ് വിസ്സമതിച്ചാല്‍ ടീമിന് പുറത്തിരിക്കേണ്ടി വരും'-നസ്മുല്‍ ഹസന്‍ പറഞ്ഞു.

ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനം അസാമാന്യമായിരുന്നെന്നും നസ്മുല്‍ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്താനോട് തോറ്റതോടെ വ്യത്യസ്തമായ 10 ടീമുകളോട് ടെസ്റ്റ് മത്സരം തോല്‍ക്കുന്ന ആദ്യ ടീമായി ബംഗ്ലാദേശ് മാറി.മത്സരത്തിന് മുമ്പ് തന്നെ നായകനാവാന്‍ ഷക്കീബ് അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ക്രിക്കറ്റ് ബോര്‍ഡിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് നായകനാവുകയായിരുന്നു.അഫ്ഗാനിസ്താനും സിംബ്ബാബ്‌വെയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ഷക്കീബിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ബംഗ്ലാദേശ് കളിക്കുന്നത്.

shakibalhasan

32കാരനായ ഷക്കീബ് 56 ടെസ്റ്റുകളില്‍ നിന്ന് 3862 റണ്‍സും 210 വിക്കറ്റും 206 ഏകദിനത്തില്‍ നിന്ന് 6323 റണ്‍സും 260 വിക്കറ്റും 72 ട്വന്റി20യില്‍ നിന്ന് 1474 റണ്‍സും 88 വിക്കറ്റും ഷക്കീബ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കൊപ്പം 63 മത്സരം കളിച്ച ഷക്കീബ് 746 റണ്‍സും 59 വിക്കറ്റും നേടിയിട്ടുണ്ട്.

Story first published: Friday, September 13, 2019, 18:24 [IST]
Other articles published on Sep 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+