Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവാരം കളയുന്നു; ബിപിഎല്‍ നിയമ പരിഷ്‌കാരത്തെ വിമര്‍ശിച്ച് ഷക്കീബ്

ധാക്ക: സമീപകാലത്തായി മികച്ച ലീഗുകളിലൊന്നായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബിപിഎല്‍). നിരവധി വിദേശതാരങ്ങളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ ബിപിഎല്ലില്‍ കഴിഞ്ഞിടെ വരുത്തിയ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ നിയമ മാറ്റത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് ക്യാപ്റ്റനായ ഷക്കീബ് അല്‍ ഹസന്‍. ടീമിലുള്ള ലെഗ്് സ്പിന്നര്‍മാര്‍ നിര്‍ബന്ധമായും നാല് ഓവര്‍ എറിഞ്ഞിരിക്കണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിയമത്തിനെതിരെയാണ് ഷക്കീബ് വിമര്‍ശനം ഉന്നയിച്ചത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, കളിക്കാര്‍ക്ക് പരിശീലനം നടത്തി മികച്ച താരമാവാനുള്ള വേദിയില്ല.ഇതൊരു ടൂര്‍ണമെന്റാണ്. ദേശീയ ടീമിലേക്ക് ലെഗ് സ്പിന്നര്‍മാരെ കണ്ടെത്തുന്നതിനായി ഇത്തരമൊരു രീതിയല്ല സ്വീകരിക്കേണ്ടതെന്നും ഷക്കീബ് പറഞ്ഞു. ബംഗാളി ഡെയ്‌ലി സമകാലിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീബിന്റെ അഭിപ്രായ പ്രകടനം. കുറച്ച് വര്‍ഷങ്ങളിലായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലേക്ക് മികച്ച ലെഗ് സ്പിന്നര്‍മാര്‍ ഉയര്‍ന്നുവന്നിട്ടില്ല. അതിനായി വിദേശ താരങ്ങളടക്കം പങ്കെടുക്കുന്ന വലിയൊരു ടൂര്‍ണമെന്റിന്റെ നിലവാരം കുറയ്ക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

shakibalhasan

കൂടാതെ എല്ലാ ടീമിനും 140 കി.മി വേഗതയിലെറിയുന്ന ഒരു ഫാസ്റ്റ് ബൗളര്‍ വേണമെന്നും ബിസിബിയുടെ നിയമത്തില്‍ പറയുന്നു. ട്വന്റി20യില്‍ ബംഗ്ലാദേശിന് കൂടുതല്‍ മികച്ച താരങ്ങളെ കണ്ടെത്തുന്നതിനായാണ് ബിസിബിയുടെ പുതിയ പരിഷ്‌കാരം.

Story first published: Sunday, October 20, 2019, 9:16 [IST]
Other articles published on Oct 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+