വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്കാര്യം മാത്രം ഇനിയും പറയരുത്.. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് അപേക്ഷിച്ച് ഷക്കീബ്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രഗത്ഭനായ കളിക്കാരനാണ് ഷക്കീബ് അല്‍ഹസന്‍. ഓള്‍റൗണ്ടറെന്ന നിലയില്‍ ലോക ക്രിക്കറ്റിലെത്തന്നെ ഒന്നാം സ്ഥാനക്കാരനായ ഷക്കീബ് ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ അഭിവാജ്യ ഘടകമായ ഷക്കീബ് ഇപ്പോള്‍ ബംഗ്ലാദേശ് ക്രിക്കറ്റിന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനം നല്‍കരുതെന്നാണ് താരത്തിന്റെ ആവശ്യം.പത്ത് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഷക്കീബ് നായകനാവാന്‍ വിസമ്മതിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ ബംഗ്ലാദേശിനെ നയിച്ചത് ഷക്കീബായിരുന്നു.ഈ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ നായകനാവാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ത്ഥന നിരസിച്ചു.

shakibalhasan

ക്യാപ്റ്റനാവുമ്പോള്‍ ഉണ്ടാകുന്ന അധിക സമ്മര്‍ദ്ദം കളിയെ ബാധിക്കുന്നുവെന്നാണ് താരത്തിന്റെ അഭിപ്രായം. തന്റെ ക്രിക്കറ്റ് കരിയറിന് നായകസ്ഥാനം ഗുണം ചെയ്യില്ലെന്നും നായകനായിരിക്കെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടേണ്ടി വരുമെന്നും അതിനോട് താല്‍പ്പര്യമില്ലെന്നും ഷക്കീബ് പറഞ്ഞു.അഫ്ഗാനിസ്ഥാനെതിരേ ടീമിന്റെ അപ്പോഴത്തെ അവസ്ഥ പരിഗണിച്ച് നായകനാവാന്‍ നിര്‍ബന്ധിതനായി. മുഷ്ഫിഖര്‍ റഹിമിനെയും തമിം ഇക്ബാലിനെയും നായകസ്ഥാനത്തേക്ക് കൂടുതല്‍ പരിഗണിക്കണമെന്നും ഷക്കീബ് അഭിപ്രായപ്പെട്ടു.

യൂറോ കപ്പ് യോഗ്യത: ജര്‍മ്മനിക്കും നെതര്‍ലണ്ടിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയംയൂറോ കപ്പ് യോഗ്യത: ജര്‍മ്മനിക്കും നെതര്‍ലണ്ടിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയം

32കാരനായ ഷക്കീബ് 56 ടെസ്റ്റില്‍ നിന്ന് 3862 റണ്‍സും 210 വിക്കറ്റും 206 ഏകദിനത്തില്‍ നിന്ന് 6223 റണ്‍സും 260 വിക്കറ്റും 72 ട്വന്റി20യില്‍ നിന്ന് 1474 റണ്‍സും 88 വിക്കറ്റും നേടിയിട്ടുണ്ട്.ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീന ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Story first published: Tuesday, September 10, 2019, 16:32 [IST]
Other articles published on Sep 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X