വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാശ്മീര്‍ സ്വന്തമാക്കാന്‍ പാക്കിസ്ഥാന് അര്‍ഹതയില്ലെന്ന് ഷാഹിദ് അഫ്രീദി; വിവാദം പുകയുന്നു

പാക്കിസ്ഥാന്‍ സര്‍ക്കാരിനു വിമര്‍ശനം | Oneindia Malayalam

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനായി മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. പാകിസ്ഥാന്‍ കശ്മീരിനുവേണ്ടി അവകാശവാദം ഉന്നയിക്കരുതെന്നും അതിന് അര്‍ഹതയില്ലെന്നുമാണ് അഫ്രീദിയുടെ അഭിപ്രായം. ഇപ്പോഴുള്ള നാല് പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാന്‍ വിഷമിക്കുന്ന പാക്കിസ്ഥാന്‍ എങ്ങിനെയാണ് കാശ്മീരിനുവേണ്ടി അവകാശവാദം ഉന്നയിക്കുകയെന്നും താരം ചോദിക്കുന്നു.

ഐപിഎല്‍: ആരൊക്കെ വന്നു, ആരൊക്കെ പോയി? ധവാന്റെ കൂടുമാറ്റം അപ്രതീക്ഷിതം!! ഐപിഎല്‍: ആരൊക്കെ വന്നു, ആരൊക്കെ പോയി? ധവാന്റെ കൂടുമാറ്റം അപ്രതീക്ഷിതം!!

വിഘടന വാദികളില്‍നിന്നു പാക്കിസ്ഥാനെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. കശ്മീരില്‍ ആളുകള്‍ മരിക്കുന്നതില്‍ ഏറെ വേദനയുണ്ട്. കാശ്മീരിനെ ഇന്ത്യയ്ക്കും നല്‍കാതെ ഒരു സ്വതന്ത്ര രാജ്യമാകാന്‍ അനുവദിക്കണമെന്നും അഫ്രീദി പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിട്ടുണ്ട്. തന്റെ വാക്കുകള്‍ അടര്‍ത്തിമാറ്റിയാണ് പുറത്തുവന്നിരിക്കുന്നതെന്ന് അഫ്രീദി വ്യക്തമാക്കി.

shahidafridi

തന്റെ പരാമര്‍ശം ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് കൊടുത്തിരിക്കുന്നത്. കാശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ട്. ഇത് യുഎന്‍ ഇടപെട്ട് പരിഹരിക്കണം. ഞാനുള്‍പ്പെടെയുള്ള എല്ലാ പാക്കിസ്ഥാന്‍കാരും കാശ്മീരിന്റെ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നെന്നും കാശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭാ ഇടപെടലിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും താരം പറഞ്ഞു.

ഇതാദ്യമായല്ല കശ്മീര്‍ വിഷയത്തില്‍ അഫ്രീദി രംഗത്തെത്തുന്നത്. കശ്മീരില്‍ നിരപരാധികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയാണെന്നും സ്വാതന്ത്ര്യത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്നും കഴിഞ്ഞ ഏപ്രിലില്‍ അഫ്രീദി സമൂഹമാധ്യമത്തില്‍ ആരോപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്നും അഫ്രീദി ചോദിച്ചിരുന്നു.

Story first published: Thursday, November 15, 2018, 12:21 [IST]
Other articles published on Nov 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X