Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്രീദിയുടെ തീപ്പൊരി ബാറ്റിങ്; കാനഡ ലീഗില്‍ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനം

ടൊറന്റോ: ലോക ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ് അത്യപൂര്‍വ കാഴ്ചയായിരുന്ന കാലത്ത് പാക്കിസ്ഥാനുവേണ്ടി ഒട്ടേറെ വമ്പന്‍ ഇന്നിങ്‌സുകള്‍ കാഴ്ചവെച്ച താരമാണ് ഷാഹിദ് അഫ്രീദി. പിന്നീട് ബൗളിങ്ങിലേക്ക് ശ്രദ്ധതിരിച്ചതോടെ അഫ്രീദിയുടെ ബാറ്റിങ് മികവ് കുറഞ്ഞെങ്കിലും ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച അഫ്രീദിയുടെ തകര്‍പ്പന്‍ ബാറ്റിങ് കഴിഞ്ഞദിവസം കാനഡ ടി20 ടൂര്‍ണമെന്റില്‍ ആരാധകര്‍ക്ക് വിരുന്നേകി.

ബ്രാംപ്റ്റണ്‍ വോള്‍വസിന്റെ ക്യാപ്റ്റനായ അഫ്രീദി 40 പന്തില്‍ 81 റണ്‍സാണ് അടിച്ചുകൂട്ടിയത്. അഫ്രീദിയുടെ മികവില്‍ ടീം 207 റണ്‍സെടുക്കുകയും എതിരാളികളായ എഡ്‌മോണ്ടന്‍ റോയല്‍സിനെ 27 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തു. കാലങ്ങള്‍ക്കുശേഷമാണ് അഫ്രീദി ഇത്തരമൊരു ഇന്നിങ്‌സ് കളിക്കുന്നത് എന്നതിനാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു ബൂം ബൂം എന്ന് വിളിപ്പേരുന്ന താരത്തിന്റെ പ്രകടനം.

afridi

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ടീം 11 ഓവറില്‍ 97 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു അഫ്രീദി ബാറ്റിങ്ങിനിറങ്ങിയത്. ഇന്നിങ്‌സ് അവസാനിക്കുന്നതുവരെ ക്രീസിലുണ്ടായിരുന്ന താരം 10 ഫോറും 5 സിക്‌സറുകളും പറത്തി. പിന്നീട് ബൗളിങ്ങില്‍ നാല് ഓവറില്‍ കേവലം 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മുഹമ്മദ് ഹഫീസിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അഫ്രീദി തന്നെയാണ് കളിയിലെ താരവും.

208 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിനുവേണ്ടി ജെയിംസ് നീഷാം(33), ഷബാദ് ഖാന്‍(27), റിച്ചാര്‍ഡ് ബെറിങ്ടണ്‍(28), ഫാഫ് ഡു പ്ലസിസ്(21) എന്നിവരാണ് കാര്യമായി സംഭാവന ചെയ്തത്. 3 വിക്കറ്റ് വീതമെടുത്ത സഹൂര്‍ ഖാനും ഇഷ് സോധിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ വഹാബ് റിയാസും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Story first published: Monday, July 29, 2019, 15:14 [IST]
Other articles published on Jul 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+