Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരും എന്തും പറയട്ടെ, എന്റെ പെണ്‍മക്കളെ പൊതുസ്ഥലങ്ങളിലുള്ള മത്സരങ്ങളില്‍ കളിപ്പിക്കില്ല: അഫ്രീദി

കറാച്ചി: വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ച് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിയുടെ ഗെയിം ചേഞ്ചെറെന്ന ആത്മകഥ. വിവാദത്തിരി കൊളുത്തിയ ആത്മകഥയില്‍ തന്റെ പെണ്‍മക്കളെക്കുറിച്ചുള്ള അഫ്രീദിയുടെ നിലപാടുകളാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. തന്റെ പെണ്‍മക്കളെ ഒരിക്കലും ഔട്ട്‌ഡോര്‍ ഗെയിമുകള്‍ കളിപ്പിക്കില്ല. അവര്‍ക്ക് ഏത് കായിക ഇനം വേണമെങ്കിലും കളിക്കാം. പക്ഷെ ഇന്‍ഡോറിലാണെന്ന് മാത്രം. തന്റെ മക്കളെ ഒരിക്കലും ക്രിക്കറ്റ് കളിപ്പിക്കില്ല. പൊതുസ്ഥലങ്ങളില്‍ അവര്‍ മത്സരങ്ങള്‍ പങ്കെടുക്കുന്നതിനോട് യോജിപ്പില്ല.

സാമൂഹ്യചുറ്റുപാടില്‍ നിന്നും മതപരമായ കാരണങ്ങളാലുമാണ് ഇത്തരം നിലപാട് സ്വീകരിച്ചത്. എന്റെ തീരുമാനത്തെക്കുറിച്ച് ആര്‍ക്കും എന്തും പറയാമെന്നും അദ്ദേഹം ആത്മകഥയില്‍ കുറിച്ചിട്ടുള്ളതായി ദി എക്‌സ്പ്രസ് ട്രൈബ്യൂണാണ് റിപ്പോര്‍ട്ട് ചെയ്തത്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും സുപരിചിതനായ അഫ്രീദിയുടെ കുടുംബത്തെ പൊതുവേദികളില്‍ നിന്ന് അദ്ദേഹം പരമാവതി അകറ്റി നിര്‍ത്തിയിരുന്നു. അന്‍ഷ,അജ്‌വ,അസ്മാറ,അക്യുസ എന്നീ നാല് പെണ്‍മക്കളാണ് അഫ്രീദിക്കുള്ളത്.

shahidafridi

ഗെയിം ചേഞ്ചറെന്ന ആത്മകഥ തുടക്കം മുതല്‍ വിവാദം സൃഷ്ടിച്ചു. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ആത്മകഥയിലൂടെ രൂക്ഷമായി വിമര്‍ശിച്ചതും ഗംഭീര്‍ അതിന് മറുപടിയുമായി രംഗത്തെത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുകുലുക്കിയ ഒത്തുകളിയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായും ഇതിനെക്കുറിച്ച് താന്‍ നല്‍കിയ മുന്നറിയിപ്പ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത് മുഖവിലക്കെടുത്തില്ലെന്നുമുള്ള അഫ്രീദിയുടെ വെളിപ്പെടുത്തലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Story first published: Monday, May 13, 2019, 9:11 [IST]
Other articles published on May 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+