വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യ അഭിനന്ദിച്ച് അഫ്രീദി; ജയത്തിനു കാരണം ഒന്നുമാത്രം

പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യയെ പുകഴ്ത്തി അഫ്രീദിയും അക്രവും | Oneindia Malayalam

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യയോട് ജയിക്കാനായിട്ടില്ലെന്ന നാണക്കേട് പാക്കിസ്ഥാന് ഒരിക്കല്‍ക്കൂടി തിരുത്താനായില്ല. മാഞ്ചസ്റ്ററില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പൊരുതാന്‍ പോലുമാകാതെ 89 റണ്‍സിന് പാക്കിസ്ഥാന്‍ തോറ്റതോടെ മുന്‍ താരങ്ങളും ഇപ്പോഴത്തെ ടീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഷാഹിദ് അഫ്രീദി ഇന്ത്യന്‍ വിജയത്തെ പുകഴ്ത്തി.

നല്ല മഴ, ചായ വേണോ, സര്‍ഫ്രാസിനെ ട്രോളി കൊന്ന് ആരാധകര്‍, കാരണം ഇതാണ്നല്ല മഴ, ചായ വേണോ, സര്‍ഫ്രാസിനെ ട്രോളി കൊന്ന് ആരാധകര്‍, കാരണം ഇതാണ്

കളിയുടെ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റിലും പാക്കിസ്ഥാനെ പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേതെന്ന് അഫ്രീദി വിലയിരുത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവാരം അത്യുന്നതിയിലാണ്. ബിസിസിഐയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ മികവിന്റെ പ്രധാന കാരണം ഐപിഎല്‍ ആണ്. പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും അവരുടെ കഴിവ് വികസിപ്പിക്കുന്നതിലും ഐപിഎല്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് അഫ്രീദി പറഞ്ഞു.

afridi

വലിയ ഇന്നിങ്‌സുകള്‍ കളിക്കുക എന്നത് പ്രധാനമാണ്. 40-50 റണ്‍സുകള്‍ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ കഴിയണം. കളിയില്‍ ഫീല്‍ഡിങ്ങിന് പ്രധാന റോളാണുള്ളതെന്നും 70-80 ശതമാനം മത്സരങ്ങളിലും ഫീല്‍ഡിങ് വിജയത്തെ നിര്‍ണയിക്കുന്നുണ്ടെന്നും അഫ്രീദ് പറയുന്നു. മുന്‍ ക്യാപ്റ്റന്‍ വസിം അക്രവും ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബിസിസിഐ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിന് നല്‍കുന്ന പ്രാധാന്യം അവരുടെ മികവിന് കാരണമാകുന്നുണ്ടെന്ന് അക്രം പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യ ആഭ്യന്തര ക്രിക്കറ്റിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പാക്കിസ്ഥാനില്‍ സ്ഥിതി മറിച്ചാണ്. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് നിയന്ത്രിക്കുന്നത് ചില ലോബികളാണെന്നും അക്രം കുറ്റപ്പെടുത്തി.

Story first published: Monday, June 17, 2019, 18:11 [IST]
Other articles published on Jun 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X