Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് റണ്‍ ഓടാന്‍ പറഞ്ഞപ്പോള്‍ അഫ്രീദിയുടെ രസകരമായ മറുപടി; മൈക്കിലെ ശബ്ദം വൈറല്‍

ടൊറന്റോ: കാനഡ ടി20 ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കെ സഹതാരത്തോട് മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മത്സരത്തില്‍ ബ്രാംപ്റ്റണ്‍ വോള്‍വസിന്റെ ക്യാപ്റ്റനായ അഫ്രീദി 40 പന്തില്‍ 81 റണ്‍സാണ് അടിച്ചുകൂട്ടിയത്. അഫ്രീദിയുടെ മികവില്‍ ടീം 207 റണ്‍സെടുക്കുകയും എതിരാളികളായ എഡ്‌മോണ്ടന്‍ റോയല്‍സിനെ 27 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തു.

shahid-afridi

വോള്‍വസ് ഇന്നിങ്‌സിന്റെ അവസാന പന്തിലായിരുന്നു അഫ്രീദി സഹതാരത്തിന് രസകരമായ മറുപടി നല്‍കിയത്. പന്തില്‍ അഫ്രീദി സിംഗിള്‍ ഓടുമ്പോള്‍ എതിര്‍ എന്‍ഡിലുണ്ടായിരുന്ന പാക് താരം വഹാബ് റിയാസ് രണ്ടാം റണ്ണിനായി നിര്‍ദ്ദേശിച്ചു. എന്നാല്‍, തനിക്ക് ഭ്രാന്തുണ്ടോ, പിന്നെ ബൗളിങ് ആരു ചെയ്യുമെന്നായിരുന്നു അഫ്രീദിയുടെ ഹിന്ദിയിലുള്ള മറുപടി. അവസാന പന്തായിട്ടും അഫ്രീദി മടിമൂലം രണ്ടാം റണ്ണിന് ഓടിയതുമില്ല.

ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങുകൂടി നടത്തേണ്ടതിനാലാണ് അഫ്രീദി രണ്ടാം റണ്‍ ഓടാന്‍ മടിച്ചത്. സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്ത ശബ്ദം സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച അഫ്രീദിയുടെ തകര്‍പ്പന്‍ ബാറ്റിങ് ആരാധകര്‍ക്ക് വിരുന്നേകി. കാലങ്ങള്‍ക്കുശേഷമാണ് അഫ്രീദി ഇത്തരമൊരു ഇന്നിങ്‌സ് കളിക്കുന്നത്. ബൗളിങ്ങില്‍ നാല് ഓവറില്‍ കേവലം 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മുഹമ്മദ് ഹഫീസിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അഫ്രീദി തന്നെയാണ് കളിയിലെ താരവും.

Story first published: Wednesday, July 31, 2019, 12:30 [IST]
Other articles published on Jul 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+