മുംബൈ: വെസ്റ്റിന്‍ഡീസ് താരം ഡ്വെയിന്‍ ഡിജെ ബ്രാവോ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഓള്‍റൗണ്ടറാണ്. ക്രിക്കറ്റ് മാത്രമല്ല അദ്ദേഹത്തിന്റെ കൈയിലുള്ളത് ഒരു പൊടിക്ക് സംഗീതം കൂടിയാണ്. ഇക്കുറി ഷാറൂഖ് ഖാന് വേണ്ടിയാണ് ബ്രാവോ സംഗീതരംഗത്തേക്ക് എത്തിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഷാറൂഖ് ഖാന്റെ ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് ബ്രാവോ തന്റെ ശബ്ദം നല്‍കിയിരിക്കുന്നത്.
'വി ഈസ് ദി ചാമ്പ്യന്‍സ്' എന്ന ടൈറ്റില്‍ സോംഗില്‍ ഡ്വെയിന്‍ ബ്രാവോയുടെ ഗാനത്തിനൊപ്പം ഷാറൂഖ് നൃത്തവും ചെയ്യുന്നു. ചാമ്പ്യന്‍ എന്ന ഗാനം ആലപിച്ച് ബ്രാവോ നേരത്തെ തന്നെ ആരാധകരെ നേടിയിരുന്നു. ടികെആര്‍ ഗാനം പുറത്തിറക്കിക്കൊണ്ട് ഡ്വെയിന്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. ജോജോയും, താരവും ചേര്‍ന്നാണ് ഗാനം എഴുതിയത്. ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട ഷാറൂഖിന് നന്ദി. ഇതൊരു സ്വപ്നം സഫലമാകുകയാണ്, ബ്രാവോ വ്യക്തമാക്കി.
ടികെആര്‍ ഉടമ കൂടിയായ ബോളിവുഡ് ഇതിഹാസത്തോടൊപ്പമാണ് ഗാനം ചെയ്തിരിക്കുന്നതെന്ന് ബ്രാവോ കൂട്ടിച്ചേര്‍ത്തു. ലോകത്തെമ്പാടുമുള്ള ആരാധകര്‍ക്കായി താരം വീഡിയോ സമര്‍പ്പിച്ചു. ഗാനത്തിന്റെ ട്രാക്ക് നേരത്തെ ഷാറൂഖ് തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തന്റെ ടീമിന്റെ ക്യാപ്റ്റന്‍ ഇതുപോലെ ടികെആറിന് വേണ്ടി കളിക്കുമെന്നും അദ്ദേഹം കുറിച്ചു. കരീബിയന്‍ പ്രീമിയര്‍ ലീഗ് ആഗസ്റ്റ് എട്ടിന് ആരംഭിച്ചിരുന്നു.
സെപ്റ്റംബര്‍ 16 വരെ മത്സരം നീളും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയായ ഷാറൂഖ് ഖാന് വെസ്റ്റിന്‍ഡ്യന്‍ ദ്വീപില്‍ നിന്നും ക്രിക്കറ്റില്‍ കാശുവാരാനുള്ള ഒരുക്കത്തിലാണ്.