ക്രിക്കറ്റ് താരം ഷമിക്കെതിരെ ലൈംഗിക പീഡനത്തിന് കുറ്റപത്രം; ലോകകപ്പില്‍ തിരിച്ചടിയാകുമോ?
കൊല്‍ക്കത്ത: ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസ് ലൈംഗിക പീഡനത്തിന് കുറ്റം ചുമത്തി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുക്കാവുന്ന കുറ്റമാണ് ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീധന പീഡനവും ലൈംഗിക പീഡനവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഷമിക്കെതിരെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.
ഭാര്യ ഹസിന്‍ ജഹാനാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഷമിക്കെതിരെ പരാതി നല്‍കിയിരുന്നത്. ഷമി മറ്റൊരു യുവതിയുമായി സംഭാഷണത്തിലേര്‍പ്പെട്ട സ്‌ക്രീന്‍ ഷോട്ടും അവര്‍ സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ ഇരുവരും തമ്മില്‍ വലിയരീതിയിലുള്ള വാക്കേറ്റവും മറ്റും നടന്നു. ഇതേതുടര്‍ന്ന് ഷമിക്കെതിരെ ബിസിസിഐ അന്വേഷണം നടത്തി.

ഷമി ഒത്തുകളി നടത്തിയെന്ന ഭാര്യയുടെ ആരോപണത്തിലായിരുന്നു അന്വേഷണം. ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ആരോപണച്ചുഴിയില്‍പ്പെട്ട ഇന്ത്യന്‍താരത്തിന്റെ കരിയര്‍ തന്നെ തകരുമെന്ന ഘട്ടമെത്തിയിരുന്നെങ്കിലും ഷമി വന്‍ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. ദീര്‍ഘകാലം ഏകദിന ടീമില്‍നിന്നും പുറത്തായിരുന്ന ഷമി ലോകകപ്പിലെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.
ഇപ്പോഴത്തെ കുറ്റപത്രം ഷമിയുടെ ലോകകപ്പിനെ ബാധിക്കുമോ എന്ന് വ്യക്തമല്ല. ബിസിസിഐ ഇക്കാര്യം പരിശോധിച്ചശേഷമായിരിക്കും ഷമിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. ഐപിഎല്‍ കൂടി അടുത്തവന്നതിനാല്‍ ഷമിയുടെ ഐപിഎല്‍ സാന്നിധ്യവും സംശയത്തിലായിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications