വനിതകളുടെ ഐപിഎല്‍ വിദൂരമല്ല; നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി: വനിതകളുടെ ഐപിഎല്‍ ക്രിക്കറ്റെന്ന ഏറെ നാളത്തെ ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നാല് വര്‍ഷത്തിനുള്ളില്‍ ഏഴ്, എട്ട് ടീമുകള്‍ക്ക് പങ്കെടുക്കാവുന്ന വനിതാ ഐപിഎല്‍ നടത്തുമെന്നാണ് ഗാംഗുലി പറഞ്ഞത്. ഒരു ടൂര്‍ണമെന്റ് നടത്തിപ്പിന്റേതായ മുന്നൊരുക്കത്തിന് സമയം ആവശ്യമാണിത്. ഇത് നിങ്ങള്‍ മനസിലാക്കുമെന്ന് വിശ്വസിക്കുന്നു. വനിതാ ക്രിക്കറ്റില്‍ നിരവധി മികച്ച താരങ്ങളുണ്ട്. ഇവരില്‍ നിന്നുള്ള മികച്ച താരങ്ങളെ പങ്കെടുപ്പിച്ച് ഏഴ്, എട്ട് ടീമുകള്‍ക്ക് കളിക്കാന്‍ അവസരം നല്‍കുന്ന രീതിയിലാണ് ആലോചനകളുള്ളത്. നാല് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കാനാണ് ശ്രമം-ഗാംഗുലി ഇന്ത്യാ ടുഡെയോട് പറഞ്ഞു.

ഈ വര്‍ഷം മൂന്ന് ടീമുകളെ പങ്കെടുപ്പിച്ച് വുമണ്‍സ് ടി20 ചലഞ്ചെന്ന പേരില്‍ സൗഹൃദ മത്സരം സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, മിതാലി രാജ് തുടങ്ങിയവരെല്ലാം ഇതില്‍ പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷത്തെ ട്വന്റി20 ചലഞ്ച് മത്സരം ദക്ഷിണാഫ്രിക്കയില്‍ സംഘടിപ്പിക്കാനും ബിസിസിഐ ആലോചിക്കുന്നു. ക്രിക്കറ്റിന് കൂടുതല്‍ ആരാധകരുള്ള സ്ഥലമാണ് ദക്ഷിണാഫ്രിക്ക. ഇവിടെ വനിതാ ക്രിക്കറ്റിനും മികച്ച പിന്തുണ ലഭിക്കുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications