Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഴ് താരങ്ങള്‍ യുണൈറ്റഡില്‍ നിന്ന് പുറത്ത്; പരിക്കിന്റെ കളി തുടരുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോരാട്ടം മുറുകവെ പരിക്കില്‍ തിരിച്ചടി നേരിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ടീമിലെ ഏഴ് താരങ്ങളാണ് പരിക്കിന്റെ പിടിയിലകപ്പെട്ടത്. സീസണില്‍ പ്രതീക്ഷിച്ച തുടക്കം ലഭിക്കാതിരുന്ന യുണൈറ്റഡിന് കൂടുതല്‍ സമ്മര്‍ദം നല്‍കുന്നതാണ് താരങ്ങളുടെ പരിക്ക്. മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയുടെ പരിക്കാണ് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നത്. പരിചയസമ്പന്നനായ പോഗ്ബയുടെ അഭാവം യുണൈറ്റഡ് നിരയില്‍ നിഴലിച്ച് നില്‍ക്കും. ജനുവരിയില്‍ റയല്‍ മാഡ്രിഡിലേക്ക് പോഗ്ബ കൂടുമാറുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് പരിക്കിനെത്തുടര്‍ന്ന് താരത്തിന് വിശ്രമം അനുവദിച്ചത്. ഫ്രാന്‍സിനുവേണ്ടി ദേശീയ മത്സരം കളിക്കവെ പോഗ്ബയുടെ കാലിന്റെ കുഴക്കാണ് പരിക്കേറ്റത്.

അന്തോണി മാര്‍ഷ്യലിനും പരിക്കാണ്. ശനിയാഴ്ച ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ മാര്‍ഷ്യല്‍ കളിക്കില്ലെന്നുറപ്പാണ്.ഡീഗോ ഡാലോട്ട്,എറിക് ബെയ്‌ലി,ലൂക്ക് ഷാ എന്നിവരും പരിക്കിനെത്തുടര്‍ന്ന് കളിക്കില്ല. എന്നാല്‍ വിശ്രമത്തിലുള്ള ജെസ്സെ ലിംഗാര്‍ഡിന്റെയും ആരോണ്‍ വാന്‍ ബിസേക്കയുടെയും കാര്യം ഉറപ്പായിട്ടില്ല. പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റതിനാല്‍ വിശ്രമത്തിലുള്ള ഇവരെ കളിപ്പിക്കുമെന്നാണ് വിവരം.

manchesterunited

'യുണൈറ്റഡിന്റെ മെഡിക്കല്‍ വിഭാഗം വളരെ തിരക്കിലാണ്. ഇതില്‍ ആരെയൊക്കെ കളിപ്പിക്കാനാവുമെന്ന് ഇപ്പോഴും പറയാന്‍ സാധിക്കില്ല.കൂടുതല്‍ താരങ്ങള്‍ക്കും വിശ്രമം അനിവാര്യമാണ്. ഒരാഴ്ചയെങ്കിലും ഇവര്‍ക്ക് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും'-യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷെയര്‍ പറഞ്ഞു. ആദ്യ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്.ഓരോ മത്സരങ്ങള്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തപ്പോള്‍ രണ്ട് മത്സരം സമനിലയായി.

Story first published: Friday, September 13, 2019, 16:44 [IST]
Other articles published on Sep 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+