For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റൊണാള്‍ഡോയും റാമോസും കട്ട ഉടക്കില്‍; റാമോസിന്റെ കല്യാണത്തിന് റൊണാള്‍ഡോയ്ക്ക് ക്ഷണമില്ല

മാഡ്രിഡ്: ക്ലബ്ബ് ഫുട്‌ബോളിന്റെ തിരക്കുകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്. ബാല്യകാല സഖിയും ടി.വി അവതാരികയുമായ പിലാര്‍ റൂബിയോയാണ് വധു. അടുത്ത ആഴ്ച സെവിയ്യയിലെ പള്ളിയില്‍ വെച്ചാണ് വിവാഹം. 33കാരനായ റാമോസ് വിവാഹത്തിന് മുന്നോടിയായി തന്റെ സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. സംഗീതവും നൃത്തവും ഉള്‍പ്പെടെ ആഘോഷമായി നടന്ന പരിപാടിയില്‍ ലോക ഫുട്‌ബോളിലെ പ്രശസ്തരായ താരങ്ങളില്‍ മിക്കവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ഒരു പ്രമുഖ താരത്തിന്റെ അഭാവമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. അത് മറ്റാരുമല്ല,റയല്‍ മാഡ്രിഡിലെ മുന്‍ സഹതാരവും നിലവിലെ യുവന്റസ് താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

റയല്‍ മാഡ്രിഡില്‍ ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നെങ്കിലും റൊണാള്‍ഡോ ക്ലബ്ബ് വിട്ടതോടെ ഈ സൗഹൃദവും അവസാനിച്ചതായുള്ള സൂചനകളാണ് പുറത്തുവരുന്നത്. ബാഴ്‌സലോണയില്‍ നിന്ന് പിക്വെ,മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാം തുടങ്ങിയവരുള്‍പ്പെടെ 500 പേര്‍ പങ്കെടുത്ത ചടങ്ങില്‍ റൊണാള്‍ഡോയ്ക്ക് ക്ഷണമില്ലെന്ന വിവരം പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയാണ് പുറത്തുവിട്ടത്. റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാനും പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരേസുമെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

ramosandcr7

റയല്‍ മാഡ്രിഡിന് ഹാട്രിക്ക് കിരീടം സമ്മാനിച്ച ശേഷം 2018 സീസണിന്റെ അവസാനത്തിലാണ് റൊണാള്‍ഡോ യുവന്റസിലേക്ക് കൂടുമാറിയത്. റയല്‍ വിട്ട് റാമോസും യുവന്റസിലേക്കെത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇത് റാമോസ് തന്നെ പരസ്യമായി നിഷേധിച്ചിരുന്നു.പ്രതിരോധത്തില്‍ നിലവിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ റാമോസ് 2005 മുതല്‍ റയല്‍ നിരയിലുണ്ട്. 419 മത്സരങ്ങളില്‍ നിന്ന് 59 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്. സ്പാനിഷ് ടീമിനുവേണ്ടി 165 മത്സരത്തില്‍ നിന്ന് 20 ഗോളാണ് റാമോസിന്റെ സമ്പാദ്യം.

Story first published: Friday, June 14, 2019, 10:00 [IST]
Other articles published on Jun 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+