വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോട്ടനം താരം സെര്‍ജി ഔറിയറിന്റെ സഹോദരന്‍ വെടിയേറ്റ് മരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനത്തിന്റെ റൈറ്റ് ബാക്ക് സെര്‍ജി ഔറിയറിന്റെ സഹോദരന്‍ വെടിയേറ്റ് മരിച്ചു. ഇന്നലെ രാവിലെ ഫ്രാന്‍സിലെ തുളൂസില്‍ വെച്ചാണ് സംഭവം. 26 കാരനായ അദ്ദേഹത്തിന്റെ സഹോദരനെ രാവിലെ അഞ്ച് മണിയോടെ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് ഔട്ട്‌ലെറ്റായ യൂറോപ്പ് 1 റിപ്പോര്‍ട്ട് ചെയ്തത്.ഒരു നൈറ്റ് ക്ലബ്ബിന് സമീപത്ത് നിന്ന് ഔറിയറിന്റെ സഹോദരന്‍ ക്രിസ്റ്റഫറിന്റെ വയറിനാണ് വെടിയേറ്റത്.

ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോലീസ് സംഭവം നടന്ന സ്ഥലം അടയ്ക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വെടിവെച്ചയാള്‍ ഓടി രക്ഷപെട്ടെന്നാണ് വിവരം. കാരണം എന്തെന്ന് വ്യക്തമല്ല. ക്രിസ്റ്റഫറും ഫുട്‌ബോള്‍ താരമാണ്. പ്രാദേശിക ക്ലബ്ബുകള്‍ക്കുവേണ്ടിയാണ് അദ്ദേഹം കളിച്ചിരുന്നത്. 27കാരനായ ഔറിയര്‍ ഐവറി കോസ്റ്റുകാരനാണ്. 2012-2015വരെ തുളൂസിനുവേണ്ടി ഔറിയര്‍ കളിച്ചിട്ടുണ്ട്. ഇവിടെ അദ്ദേഹത്തിന് സ്വന്തമായി ഫ്‌ളാറ്റുണ്ടെന്നാണ് വിവരം.

ലോക ക്രിക്കറ്റിലെ 'ചീത്ത' കുട്ടികള്‍- പാകിസ്താന്‍ താരങ്ങള്‍ മുന്‍നിരയില്‍ലോക ക്രിക്കറ്റിലെ 'ചീത്ത' കുട്ടികള്‍- പാകിസ്താന്‍ താരങ്ങള്‍ മുന്‍നിരയില്‍

sergeaurier

2014-17 സീസണില്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കുവേണ്ടി കളിച്ചിട്ടുള്ള ഔറിയര്‍ 2017ലാണ് ടോട്ടനത്തിലെത്തുന്നത്. പിന്നീടുള്ള സീസണുകളില്‍ ക്ലബ്ബിന്റെ പ്ലേയിങ് ഇലവനിനെ സ്ഥിര സാന്നിധ്യമാണ് ഔറിയര്‍. 54 മത്സരത്തില്‍ നിന്ന് മൂന്ന് ഗോളും അദ്ദേഹം ടോട്ടനം ജേഴ്‌സിയില്‍ നേടി. 2013 മുതല്‍ ഐവറി കോസ്റ്റിനുവേണ്ടി കളിക്കുന്ന ഔറിയര്‍ 62 മത്സരത്തില്‍ നിന്ന് രണ്ടുഗോളും നേടിയിട്ടുണ്ട്.

 'അദ്ദേഹം പ്രതിഭയാണ്'; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡറെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര 'അദ്ദേഹം പ്രതിഭയാണ്'; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡറെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

സംഭവത്തെത്തുടര്‍ന്ന് ഔറിയര്‍ ഫ്രാന്‍സിലേക്ക് പോയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്തിന്റെ കാരണങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കെ ഔറിയര്‍ ടീമില്‍ നിന്ന് ഇടവേളയെടുക്കാനാണ് സാധ്യത. സഹോദരന്റെ മൃതദേഹം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ത്തന്നെ അടക്കം ചെയ്യാനാണ് സാധ്യത. ഐവറി കോസ്റ്റിലുള്ള കുടുംബാഗങ്ങള്‍ ഫ്രാന്‍സിലേക്ക് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫോര്‍മുലവണ്‍: സ്‌റ്റെറിയന്‍ ഗ്രാന്റ്പ്രീ കിരീടം ഹാമില്‍ട്ടന് ഫോര്‍മുലവണ്‍: സ്‌റ്റെറിയന്‍ ഗ്രാന്റ്പ്രീ കിരീടം ഹാമില്‍ട്ടന്

ഈ സീസണില്‍ ടോട്ടനം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. നിലവിലെ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ടോട്ടനം.34 മത്സരങ്ങളില്‍ നിന്ന് ആകെ നേടാനായത് 49 പോയിന്റ് മാത്രമാണ്.13 ജയവും 10 സമനിലയും 11 തോല്‍വിയുമാണ് ടോട്ടനത്തിന്റെ അക്കൗണ്ടിലുള്ളത്. വരുന്ന സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഇതിനോടകം ടോട്ടനത്തിന് നഷ്ടമായിട്ടുണ്ട്. അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരുമെന്ന് ടോട്ടനം കോച്ച് ജോസ് മൗറീഞ്ഞോ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Story first published: Monday, July 13, 2020, 15:55 [IST]
Other articles published on Jul 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X