വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാനി പൂരി വിറ്റുനടന്ന യശസ്വി ജയ്‌സ്വാള്‍ ഇനി ഐപിഎല്ലിലെ കോടിപതി; രാജസ്ഥാന്‍ റോയല്‍സില്‍

കൊല്‍ക്കത്ത: ഐപിഎല്‍ 2020 സീസണിലേക്കുള്ള താരലേലത്തിന്റെ ആദ്യദിനം ശ്രദ്ധേയമായി പതിനേഴുകാരനായ യശസ്വി ജയ് സ്വാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ കഴിവ് തെളിയിച്ച താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് 2.4 കോടി രൂപയ്ക്കാണ്. കടുത്ത സാമ്പത്തിക പരാധീനതയിലായിരുന്ന യശസ്വി ഒരിക്കല്‍ പാനി പൂരി വിറ്റ് ജീവിച്ചിരുന്ന താരമാണ്. പട്ടിണിയോട് പടവെട്ടി നേടിയ താരത്തിന്റെ നേട്ടം ആരാധകര്‍ കൈയ്യടിയോടെ സ്വീകരിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ സുരിയാവാനില്‍ ആറു കുട്ടികളില്‍ നാലാമനായി 2001 ഡിസംബര്‍ 28നാണ് ജനനം. ചെറുപ്രായത്തില്‍ തന്നെ യശസ്വി ക്രിക്കറ്റില്‍ മികവ് കാട്ടിയതോടെ പരിശീലനത്തിനായി താമസം മുംബൈയിലേക്ക് മാറി. എന്നാല്‍, മുംബൈയിലെ ജീവിതം ദാരിദ്ര്യത്തിലായതോടെയാണ് പാനി പൂരിവിറ്റ് ജീവിതച്ചിലവിനുള്ള വക കണ്ടെത്തിയത്. 2013ല്‍ ജ്വാല സിങ് യശസ്വിയെ സ്‌പോണ്‍സര്‍ ചെയ്തതോടെ പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.

റാഫേല്‍ നദാലും ആഷ്‌ലി ബാര്‍ട്ടിയും 2019ലെ മികച്ച ടെന്നീസ് താരങ്ങള്‍റാഫേല്‍ നദാലും ആഷ്‌ലി ബാര്‍ട്ടിയും 2019ലെ മികച്ച ടെന്നീസ് താരങ്ങള്‍

Yashasvi Jaiswal story

മുംബൈയ്ക്കുവേണ്ടി കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ അരങ്ങേറിയ താരം വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടി ഞെട്ടിച്ചു. 154 പന്തില്‍ നിന്ന് 203 റണ്‍സാണ് താരം അടിച്ചെടുത്തത്. ലിസ്റ്റ് എ യില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞതാരവുമായി യശസ്വി. ഇതുതന്നെയാണ് ഐപിഎല്‍ ലേലത്തിലും തുണയായത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ജയ്‌സ്വാള്‍ ഇടംപിടിച്ചിട്ടുണ്ട്.

ഐപിഎല്‍: ലേലം കൊടിയിറങ്ങി... അടുത്ത സീസണിലെ ടീം തയ്യാര്‍, ഫുള്‍ ലിസ്റ്റ് കാണാംഐപിഎല്‍: ലേലം കൊടിയിറങ്ങി... അടുത്ത സീസണിലെ ടീം തയ്യാര്‍, ഫുള്‍ ലിസ്റ്റ് കാണാം

രാജസ്ഥാനില്‍ കളിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് യശസ്വി പറഞ്ഞു. നല്ലൊരു അവസരമായി ഇതിനെ കാണുന്നു. കഴിവ് തെളിയിക്കാനും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും ഈ അവസരം ഉപയോഗിക്കുമെന്നും യശസ്വി വ്യക്തമാക്കി. അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിനേക്കാള്‍ നേട്ടമുണ്ടാക്കാന്‍ യശസ്വിക്ക് കഴിഞ്ഞു. ഗാര്‍ഗ് 1.90 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലാണ് എത്തിയിരിക്കുന്നത്.

Story first published: Friday, December 20, 2019, 10:46 [IST]
Other articles published on Dec 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X