Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെബാസ്റ്റ്യന്‍ കോ വീണ്ടും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്റെ പ്രസിഡന്റ്

ദോഹ: ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്റെ (ഐ.എ.എ.എഫ്.)പ്രസിഡന്റായി സെബാസ്റ്റ്യന്‍ കോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 203 പ്രതിനിധികള്‍ പങ്കെടുത്ത ഐ.എ.എ.എഫ്. യോഗത്തിലാണ് കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മധ്യദൂര ഓട്ടത്തിലെ ഇതിഹാസതാരമായ കോ നേരത്തെ ഒളിമ്പിക്, ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

2015-ലാണ് അദ്ദേഹം ആദ്യമായി ഐ.എ.എ.എഫ്. പ്രസിഡന്റായത്. നാലുവര്‍ഷക്കാലത്തെ സേവനത്തിനിടെ ഒട്ടേറെ മാറ്റങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ നടപ്പാക്കി. പ്രത്യേകിച്ചും ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ കര്‍ശന ഇടപെടലുകളാണ് ഉണ്ടായത്. അത്ലറ്റിക് രംഗം അഴിമതി മുക്തമാക്കാനും കോയുടെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും പ്രവര്‍ത്തനമികവിന്റെ അംഗീകാരമാണ്.

Sebastian Coe

ഷിമേന റെട്രെപ്പോ, സെര്‍ജി ബുബ്ക, ജിയോഫ്രെ ഗാര്‍ഡ്‌നര്‍, നവാഫ് ബിന്‍ മുഹമ്മദ് അല്‍ സൗദ് എന്നിവരെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഷിമേന റെസ്‌ട്രെപ്പോ ആണ് ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത. ഒരു വനിതയെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെ കോ സ്വാഗതം ചെയ്തു. ഇത്തരമൊരു സ്ഥാനത്തെത്താന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നെന്നും രാജ്യത്തിന് കിട്ടിയ അംഗീകാരമാണെന്നും മുന്‍ കൊളംബിയന്‍ സ്പ്രിന്റര്‍ ഷിമേന പറഞ്ഞു.

Story first published: Thursday, September 26, 2019, 13:23 [IST]
Other articles published on Sep 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+