For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വ്യാപനം തുടരുന്നു; മുന്‍ സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റര്‍ക്കും രോഗം സ്ഥീരീകരിച്ചു

സ്‌കോട്‌ലന്‍ഡ്: ലോകവ്യാപകമായി കൊറോണ വൈറസ് ഭീതി പടര്‍ന്നുപിടിക്കുകയാണ്. ഇതുവരെ മരുന്ന് കണ്ട് പിടിക്കാന്‍ സാധിക്കാത്തതിനാല്‍ വരാതെ സൂക്ഷിക്കുക മാത്രമാണ് ഏക പ്രതിവിധി. കായിക മേഖലയെ ആകെ സ്തംഭിപ്പിച്ചിരിക്കുകയാണ് കൊറോണ. പല കായിക താരങ്ങള്‍ക്കും ഇതിനോടകം കൊറോണ സ്ഥീരീകരിച്ചുകഴിഞ്ഞു. ഏറ്റവും ഒടുവിലാണ് മുന്‍ സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ ്താരം മജീദ് ഹഖിനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതായും താന്‍ സുഖം പ്രാപിച്ച് വരികയാണെന്നും അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. 37കാരനായ താരം 2015ലെ ഏകദിന ലോകകപ്പിലാണ് അവസാനമായി സ്‌കോട്‌ലന്‍ഡിനുവേണ്ടി കളിച്ചത്. 54 ഏകദിനത്തില്‍ നിന്ന് 566 റണ്‍സും 60 വിക്കറ്റും 21 ടി20യില്‍ നിന്ന് 64 റണ്‍സും 28 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും താരം കളിക്കുന്നുണ്ട്.

കൊറോണ കാരണം എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണും അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊറോണയെത്തുടര്‍ന്ന് നീട്ടിവെച്ചിരിക്കുകയാണ്. നിലവില്‍ മാര്‍ച്ച് 15ന് ആരംഭിക്കുമെന്ന സൂചനയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ സമയത്തും ടൂര്‍ണമെന്റ് ആരംഭിക്കാനുള്ള സാധ്യത കുറവാണ്. നിലവില്‍ വിദേശ താരങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്താന്‍ ആഹ്വാനം ചെയ്ത് ക്രിക്കറ്റ് താരങ്ങളും മഹാമാരിക്കെതിരേ പോരാടുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കുടുംബത്തോടൊപ്പമാണുള്ളത്.

majidhaq

ഫുട്‌ബോള്‍ താരങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്‌സണല്‍ കോച്ചിനും ചെല്‍സി, യുവന്റസ് താരങ്ങള്‍ക്കുമെല്ലാം കൊറോണ സ്ഥിരീകരിച്ചതിനാല്‍ സഹതാരങ്ങളെല്ലാം നിരീക്ഷണത്തിലാണ്. നിലവില്‍ ഇറ്റലിയിലാണ് കൂടുതലായും രോഗം വ്യാപിച്ചിരിക്കുന്നത്. ദിനവും 100 കണക്കിനാളുകളാണ് ഇവിടെ മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇറ്റാലിയന്‍ സീരി എയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. നിലവില്‍ ഏപ്രിലില്‍ സീരി എ പുനരാരംഭിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമാകില്ല. സൂപ്പര്‍ ക്ലബ്ബ് യുവന്റസ് താരത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

അതിനാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള പല പ്രമുഖ താരങ്ങള്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കൊറോണയെത്തുടര്‍ന്ന് യുവേഫ യൂറോ കപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. അടുത്ത വര്‍ഷം ജൂണിലാവും കോപ്പ നടക്കുക.എല്ലാ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗും നിര്‍ത്തിവെച്ചു. കൊറോണ വ്യാപനം ശക്തമായ തുടരുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് ഉള്‍പ്പെടെ പ്രധാന ടൂര്‍ണമെന്റുകളെല്ലാം മാറ്റിവെക്കേണ്ട അവസ്ഥയാണുള്ളത്.ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന്റെ നടത്തിപ്പും അനിശ്ചിതത്വത്തിലാണ്.

Story first published: Saturday, March 21, 2020, 11:40 [IST]
Other articles published on Mar 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+