Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ബുദത്തോട് കീഴടങ്ങി, മുന്‍ സ്‌കോട്ടിഷ് വൈസ് ക്യാപ്റ്റന്‍ ഡി ലാന്‍ജ് വിടവാങ്ങി

എഡിന്‍ബറോ: സ്‌കോട്ട്‌ലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ മുന്‍ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ കോണ്‍ ഡി ലാന്‍ജ് അര്‍ബുദത്തോട് പൊരുതി കീഴടങ്ങി. ഇന്നു രാവിലെയാണ് 38കാരന്‍ ലോകത്തോടു വിട പറഞ്ഞത്. 2017 ഡിസംബര്‍ മുതല്‍ തലച്ചോറിലെ അര്‍ബുദത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്നു ഡി ലാന്‍ജ്.

scot

2015 ജൂണില്‍ അയര്‍ലാന്‍ഡിനെതിരേ ടി20യില്‍ കളിച്ചു കൊണ്ടാണ് താരം സ്‌കോട്ടിഷ് ടീമിനായി അരങ്ങേറ്റം കുറിച്ചത്. 13 ഏകദിനങ്ങളിലും എട്ടു ടി20കളിലും താരം ഇതുവരെ കളിച്ചിട്ടുണ്ട്. സ്‌കോട്ടിഷ് ഡ്രസിങ് റൂമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഡി ലാന്‍ജ്. 2017ല്‍ നടന്ന മല്‍സരത്തില്‍ സിംബാബ്‌വെയെ സ്‌കോട്ടിഷ് ടീം അട്ടിമറിച്ചപ്പോള്‍ ടീമിന്റെ ഹീറോ ഡി ലാന്‍ജായിരുന്നു. കളിയില്‍ 60 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

2017ന്റെ അവസാനത്തോടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു ഡി ലാന്‍ജിനു പല മല്‍സരങ്ങളും നഷ്ടമായിരുന്നു. മൈഗ്രേനിനു സമാനമായ കടുത്ത തലവേദനയായിരുന്നു ഇതിനു കാരണം. അസുഖം മാറാത്തതിനെ തുടര്‍ന്നു വിദഗ്ധ പരിശോധനകള്‍ക്കു വിധേയനായതോടെയാണ് അര്‍ബുദം ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. 2017 നവംബര്‍ അഞ്ചിനു പപ്പുവ ന്യൂ ഗ്വിനിക്കെതിരായ ഏകദിനത്തിലാണ് ഡി ലാന്‍ജ് അവസാനമായി സ്‌കോട്ടിഷ് കുപ്പായമണിഞ്ഞത്.

Story first published: Friday, April 19, 2019, 15:15 [IST]
Other articles published on Apr 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+