വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തിന് രണ്ടിനെയും ഒന്നാക്കുന്നു? ക്രിക്കറ്റിനെ വെറുതെ വിടൂ!! ആദ്യമായി പ്രതികരിച്ച് പാക് നായകന്‍

ജൂണ്‍ 16നാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്

By Manu
നിരാശാജനകമെന്നു സര്‍ഫ്രാസ് | Oneindia Malayalam

കറാച്ചി: പുല്‍വാമയിലെ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. 40 സൈനികരാണ് തീവ്രവാദി ആക്രമണത്തില്‍ മരിച്ചത്. ഇതോടെ പാകിസ്താനെതിരേ ഇന്ത്യന്‍ കായിക ലോകത്തും പ്രതിഷേധം ശക്തമാവുകയാണ്. ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ പാകിസ്താനെതിരേയുള്ള മല്‍സരത്തില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ശക്തമാണ്. മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ് എന്നിവരടക്കം പലരും ഈ ആവശ്യമുന്നയിച്ചിരുന്നു.

'ഇതാണ് അതിനുള്ള യഥാര്‍ഥ സമയം'; ഇന്ത്യാ പാക് ക്രിക്കറ്റിനെക്കുറിച്ച് ഒടുവില്‍ സച്ചിനും 'ഇതാണ് അതിനുള്ള യഥാര്‍ഥ സമയം'; ഇന്ത്യാ പാക് ക്രിക്കറ്റിനെക്കുറിച്ച് ഒടുവില്‍ സച്ചിനും

പാകിസ്താനെതിരേ കളിച്ചില്ലെങ്കിലും ലോകകിരീടം നേടാന്‍ ഇന്ത്യക്കാവുമെന്നാണ് ഗാംഗുലിയും ഭാജിയും അഭിപ്രായപ്പെട്ടത്. അതിനിടെ ഇതാദ്യമായി ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സര്‍ഫ്രാസ് അഹമ്മദ്.

നിരാശാജനകമെന്നു സര്‍ഫ്രാസ്

നിരാശാജനകമെന്നു സര്‍ഫ്രാസ്

പുല്‍വാമ ആക്രമണത്തിനു ശേഷമുണ്ടായ സംഭവ വികാസങ്ങളില്‍ നിരാശനാണെന്നു സര്‍ഫ്രാസ് വ്യക്തമാക്കി. ക്രിക്കറ്റിനെ മാത്രം എന്തിനാണ് ഈ വിഷയത്തില്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം റദ്ദാക്കരുത്. മുന്‍നിശ്ചയിച്ച പ്രകാരം തന്നെ മല്‍സരം നടക്കണമെന്നും സര്‍ഫ്രാസ് പറഞ്ഞു.
ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയമാണ് ഇന്ത്യ- പാക് ഗ്ലാമര്‍ പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത്

ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത്

ക്രിക്കറ്റിനെ ഒരിക്കലും രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് സര്‍ഫ്രാസ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികളുടെ താല്‍പ്പര്യം കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കണം. ലക്ഷക്കണക്കിന് ആരാധകരാണ് ഇന്ത്യ- പാക് ലോകകപ്പ് പോരാട്ടത്തിനായി കാത്തിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി ക്രിക്കറ്റിനെ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്താന്‍ ചെയ്തിട്ടില്ല

പാകിസ്താന്‍ ചെയ്തിട്ടില്ല

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പേരില്‍ എല്ലാവരും കൂടി എന്തിനാണ് ക്രിക്കറ്റിന് മാത്രം ലക്ഷ്യമിടുന്നതെന്ന് സര്‍ഫ്രാസ് ചോദിച്ചു. പാകിസ്താനാണ് ഇന്ത്യയുടെ സ്ഥാനത്തെങ്കില്‍ രാഷ്ട്രീയവും ക്രിക്കറ്റും തമ്മില്‍ കൂട്ടിക്കുഴയ്ക്കില്ല. മുമ്പൊരിക്കലും പാകിസ്താന്‍ അങ്ങനെ ചെയ്തതായി തന്റെ ഓര്‍മയില്‍ ഇല്ലെന്നും പാക് നായകന്‍ തുറന്നടിച്ചു.
സ്‌പോര്‍സിനെ സ്‌പോര്‍ട്‌സായി മാത്രം കാണണമെന്നും ഇന്ത്യ- പാക് ലോകകപ്പ് മല്‍സരം നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കണമെന്നും സര്‍ഫ്രാസ് പറഞ്ഞു

ഇന്ത്യക്കു ശിക്ഷാനടപടി നേരിടേണ്ടിവരും

ഇന്ത്യക്കു ശിക്ഷാനടപടി നേരിടേണ്ടിവരും

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ജാവേദ് മിയാന്‍ദാദിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. ഇന്ത്യന്‍ സ്റ്റേഡിയങ്ങളില്‍ നിന്നും തങ്ങളുടെ താരങ്ങളുടെ ചിത്രങ്ങള്‍ നീക്കിയെന്ന് അറിഞ്ഞപ്പോള്‍ ദുഖം തോന്നി.
ഇപ്പോള്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. കളിയില്‍ നിന്നും പിന്‍മാറുകയാണെങ്കില്‍ ഐസിസിയുടെ ഭാഗത്തു നിന്നും ശിക്ഷാനടപടി നേരിടേണ്ടി വരുമെന്ന് ഇന്ത്യ മനസ്സിലാക്കണം. എന്തുകൊണ്ടാണ് ഇന്ത്യക്ക് ഇത്തരമൊരു ചിന്താഗതി വന്നതെന്ന് മനസ്സിലാവുന്നില്ല. ലോകകപ്പിലെ ഒരു മല്‍സരത്തില്‍ മാത്രം കളിക്കാതിരിക്കാന്‍ ഇന്ത്യക്കു കഴിയുമോയെന്ന് തോന്നുന്നുണ്ടോയെന്നും മിയാന്‍ദാദ് ചോദിച്ചു.

Story first published: Saturday, February 23, 2019, 12:08 [IST]
Other articles published on Feb 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X