വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രീട്ടീഷ് രാജ്ഞിയെ കാണാന്‍ നാടന്‍ വസ്ത്രം ധരിച്ച് പാക് ക്യാപ്റ്റന്‍; ലുങ്കി ഇല്ലേയെന്ന് കളിയാക്കല്‍

ലണ്ടന്‍: ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റന്മാര്‍ കഴിഞ്ഞദിവസം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ചിരുന്നു. ലോകകപ്പില്‍ പങ്കെടുക്കുന്ന 10 ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ബക്കിങ്ഹാം പാലസിലെത്തി. രാജ്ഞിയും വില്യം രാജകുമാരനും മറ്റ് രാജകുടുംബാംഗങ്ങളും ചേര്‍ന്നാണ് ഇവരെ സ്വീകരിച്ചത്. രാജ്ഞിക്കൊപ്പം ക്യാപ്റ്റന്മാര്‍ ഗ്രൂപ്പ് ഫോട്ടോയുമെടുത്തു.

ലോകകപ്പ്: ബാറ്റിങ് മാത്രമല്ല, കോലിക്കു മറ്റൊരു വജ്രായുധം കൂടി!! മിനുക്കിയെടുത്തു നെറ്റ്‌സില്‍...ലോകകപ്പ്: ബാറ്റിങ് മാത്രമല്ല, കോലിക്കു മറ്റൊരു വജ്രായുധം കൂടി!! മിനുക്കിയെടുത്തു നെറ്റ്‌സില്‍...

ഇപ്പോഴിതാ, രാജ്ഞിയെ കാണാനെത്തിയപ്പോള്‍ വേറിട്ട വസ്ത്രം ധരിച്ച പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളാണ്. പാക്കിസ്ഥാനിലെ പരമ്പരാഗത വസ്ത്രമായ സല്‍വാര്‍ കമ്മീസിന് മുകളില്‍ ഒരു കോട്ട് ധരിച്ചാണ് സര്‍ഫ്രാസ് എത്തിയത്. മറ്റ് ക്യാപ്റ്റന്മാരാകട്ടെ സ്യൂട്ടും ടൈയും കെട്ടിയെത്തിയപ്പോള്‍ സര്‍ഫ്രാസ് മാത്രം വേറിട്ടുനിന്നു.

sarfrazahmed

സര്‍ഫ്രാസിന്റെ വസ്ത്രധാരണത്തെ പാക് കനേഡിയന്‍ എഴുത്തുകാരന്‍ താരീക്ക് ഫത്താഹ് പരിഹസിച്ചു. എല്ലാ ക്യാപ്റ്റന്മാരും ജാക്കറ്റും ടൈയും കെട്ടി സ്മാര്‍ട്ടായിട്ടാണ് കൊട്ടാരത്തിലെത്തിയത്. എന്നാല്‍ പാക്കിസ്ഥാനി മാത്രം അങ്ങിനെയല്ല. ലുങ്കിയും ബനിയനുമായി സര്‍ഫ്രാസ് എത്തിയില്ലല്ലോ എന്ന കാര്യത്തിലാണ് താന്‍ അത്ഭുതപ്പെടുന്നതെന്നും താരീക്ക് ട്വിറ്ററില്‍ പറഞ്ഞു.

താരീക്കിന്റെ പരിഹാസം ഒരുവിഭാഗം ഏറ്റെടുത്തപ്പോള്‍ പാക് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ഫ്രാസിനെ പിന്തുണച്ചു. ഇന്ത്യന്‍ ആരാധകരില്‍ ചിലരും പാക് ക്യാപ്റ്റന് പിന്തുണയുമായെത്തി. സര്‍ഫ്രാസിന്റെ വസ്ത്രധാരണത്തില്‍ ഒരു തെറ്റുമില്ലെന്ന് ഇന്ത്യന്‍ ആരാധകര്‍ പറയുന്നു. നന്നായാണ് ഡ്രസ് ധരിച്ചത്. തങ്ങളുടെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാനും ഇതുവഴി പാക് ക്യാപ്റ്റന് കഴിഞ്ഞെന്നും പിന്തുണയ്ക്കുന്നവര്‍ പറഞ്ഞു.

Story first published: Friday, May 31, 2019, 14:14 [IST]
Other articles published on May 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X