വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 കളിക്കാന്‍ സര്‍ഫറാസ് ആഗ്രഹിച്ചിരുന്നില്ല; വെളിപ്പെടുത്തി മിസ്ബാഹ്

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന താരമാണ് മുന്‍ നായകനായ സര്‍ഫറാസ് അഹ്മദ്. പാകിസ്താന് 2017ല്‍ ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി നേടിക്കൊടുത്ത നായകനായ സര്‍ഫറാസ് ഇന്ന് ടീമിന് അധികപറ്റാണ്. നാട്ടില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടതിന് പിന്നാലെ നായകസ്ഥാനത്ത് നിന്ന് സര്‍ഫറാസിനെ മാറ്റുകയും കേന്ദ്ര കരാറില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഏറെ നാള്‍ പുറത്തിരുന്ന സര്‍ഫറാസിനെ ഇംഗ്ലണ്ടിനെതിരേ ഇക്കഴിഞ്ഞ പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നു. ടെസ്റ്റ് പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന സര്‍ഫറാസിന് ടി20 പരമ്പയിലെ മൂന്നാമത്തെ മത്സരത്തില്‍ അവസരം ലഭിച്ചു. ടെസ്റ്റ് പരമ്പരയില്‍ പരിഗണിക്കാത്തതിന് പിന്നാലെ ആദ്യ രണ്ട് ടി20 മത്സരത്തിലും അവസരം നല്‍കാത്തതിനാല്‍ മൂന്നാം ടി20യില്‍ കളിക്കാന്‍ സര്‍ഫറാസിന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്‍ പരിശീലകനും മുഖ്യ സെലക്ടറുമായ മിസ്ബാഹ് ഉല്‍ഹഖ്.

sarfarazahmed

'അവന്‍ കളിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. എന്നാല്‍ മൂന്നാമത്തെ നിര്‍ണ്ണായക മത്സരത്തില്‍ മാത്രം കളിപ്പിച്ചതില്‍ ബുദ്ധിമുട്ടും ഭയവുമുണ്ടെന്ന് സര്‍ഫറാസ് പറഞ്ഞിരുന്നു. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇത് തന്നെ തോന്നുമായിരുന്നു. ഏറെ നാളായി കളിക്കാതിരുന്നതുകൊണ്ടാണ് അത്തരത്തില്‍ തോന്നിയും തുറന്ന് പറഞ്ഞതും'-മിസ്ബാഹ് പറഞ്ഞു. ബാറ്റിങ് പരിശീലകന്‍ യൂനിസ് ഖാനും നായകന്‍ ബാബര്‍ അസാമും സംസാരിച്ചതിന് ശേഷമാണ് സര്‍ഫറാസ് കളിക്കാനിറങ്ങിയത്.

എന്നാല്‍ കളിക്കാനിറങ്ങിയപ്പോള്‍ യാതൊരു ഭയവും അവനില്ലായിരുന്നു. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും ബാബര്‍ അസാമിന് ഉപദേശവുമായി സര്‍ഫറാസ് സജീവമായിരുന്നുവെന്നും മിസ്ബാഹ് പറഞ്ഞു. നേരത്തെ ടെസ്റ്റ് മത്സരത്തിനിടെ സര്‍ഫറാസിനെ വെള്ളം കൊടുക്കാന്‍ മൈതാനത്തേക്ക് അയച്ചതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ നായകനെ അവഹേളിക്കുന്ന നടപടിയാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ പാക് ഇതിഹാസം ഷുഹൈബ് അക്തറടക്കം രംഗത്തെത്തിയിരുന്നു.

കീപ്പിങ്ങിലെ പിഴവും ഫിറ്റ്‌നസില്ലായ്മയുമാണ് സര്‍ഫറാസിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. 2019ലെ ഏകദിന ലോകകപ്പിലും പാകിസ്താന് പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. പാകിസ്താനുവേണ്ടി 49 ടെസ്റ്റില്‍ നിന്ന് 2657 റണ്‍സും 116 ഏകദിനത്തില്‍ നിന്ന് 2302 റണ്‍സും 59 ടി20യില്‍ നിന്ന് 812 റണ്‍സുമാണ് സര്‍ഫറാസ് നേടിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 1-0ന് പാകിസ്താന്‍ പരാജയപ്പെട്ടപ്പോള്‍ ടി20 പരമ്പര 1-1 സമനില പിടിക്കാനായി.

Story first published: Wednesday, September 9, 2020, 18:45 [IST]
Other articles published on Sep 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X