Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിനിടെ ഭാര്യയെ ഒളിപ്പിക്കേണ്ടി വന്നു, രസകരമായ സംഭവം പങ്കുവച്ച് മുഷ്താഖ്

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളായിരുന്നു സക്ലെയ്ന്‍ മുഷ്താഖ്. ബാറ്റ്‌സ്മാന്‍മാരെ വെള്ളംകുടിപ്പിക്കുന്ന മാസ്മരിക സ്പിന്‍ മികവുമായി തിളങ്ങിയിരുന്ന സക്ലെയ്ന്‍ 1999ലെ ഐസിസി ഏകദിന ലോകകപ്പിനിടെയുണ്ടായ രസകരമായസംഭവം പങ്കുവെച്ചിരിക്കുകയാണ്. ലോകകപ്പിനിടെ ഭാര്യയെ കപ്പ്‌ബോര്‍ഡില്‍ ഒളിപ്പിക്കേണ്ടിവന്ന അനുഭവത്തെക്കുറിച്ചാണ് മുന്‍ പാക് ഇതിഹാസ താരം ആരാധകരോട് മനസ്സ് തുറന്നത്.

1998 ഡിസംബറിലാണ് എന്റെ വിവാഹം കഴിഞ്ഞത്. ലണ്ടനിലായിരുന്നു ഭാര്യയുണ്ടായിരുന്നത്. അതിനാല്‍ 1999ലെ ഏകദിന ലോകകപ്പ് സമയത്ത് ടീമിനൊപ്പം കഠിനമായ പരിശീലനം നടത്തിയ ശേഷം വൈകുന്നേരങ്ങളില്‍ ഭാര്യയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ലോകകപ്പില്‍ കുടുംബത്തെ കൂട്ടുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ലോകകപ്പിന്റെ പകുതിയില്‍ ഈ തീരുമാനം പിസിബി തിരുത്തി. ഭാര്യമാരെ പാതിവഴിയില്‍ നാട്ടിലേക്ക് മടക്കി അയക്കണമെന്ന ഉത്തരവുവന്നു.

saqlainmushtaq

എല്ലാം നന്നായി പോകുന്നതിനിടെയാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനമുണ്ടായത്. ഒരു കാരണവുമില്ലാതെയുള്ളയുടെ ഈ തീരുമാനം പിന്തുടരേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍ പിസിബി മാനേജര്‍ അടക്കമുള്ളവരുടെ പരിശോധനയുണ്ടായിരുന്നു. എല്ലാ താരങ്ങളുടെയും റൂമിലൂടെയും പരിശോധനയുണ്ടായിരുന്നു. ഇത്തരത്തില്‍ പരിശോധനയ്ക്കുവരുമ്പോള്‍ ഭാര്യയോട് ബേസ്‌ബോര്‍ഡിനുള്ളില്‍ കയറി ഒളിക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും മുഷ്താഖ് പറഞ്ഞു.ഒരു ദിവസം മാനേജര്‍ പരിശോധനയ്‌ക്കെത്തി. ഞാന്‍ ഭാര്യയോട് ഒളിക്കാന്‍ ആവശ്യപ്പെട്ടു.

മാനേജര്‍ പോയതിന് പിന്നാലെ മറ്റൊരു ഒഫീഷ്യല്‍ എത്തി. അദ്ദേഹം പോയതിന് പിന്നാലെ അസര്‍ മഹ്മൂദും യൂസഫും റൂമിലേക്കെത്തി പുതിയ നിയമത്തെക്കുറിച്ച് എന്നോട് സംസാരിക്കാന്‍ തുടങ്ങി. ഈ സമയമെല്ലാം കപ്പ് ബോര്‍ഡിനുള്ളില്‍ ഭാര്യ ഒളിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ ഭാര്യയോട് പുറത്തേക്കുവരാന്‍ ഞാന്‍ ആവശ്യപ്പെടേണ്ടി വന്നുവെന്നും സക്ലെയ്ന്‍ പറഞ്ഞു. ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതോടെ സാഹചര്യം വളരെമാറി. എല്ലാവരും കടുത്ത നിരാശയിലായിരുന്നു. റൂമില്‍ തിരിച്ചെത്തിയ ഞാന്‍ ഭാര്യയോട് ലണ്ടനിലുള്ള എന്റെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. അന്ന് കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്നതിനാല്‍ ലണ്ടനില്‍ അപ്പാര്‍ട്ട്‌മെന്റുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്താനുവേണ്ടി 49 ടെസ്റ്റില്‍നിന്ന് 208 വിക്കറ്റും 169 ഏകദിനത്തില്‍ നിന്ന് 288 വിക്കറ്റും 194 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 833 വിക്കറ്റും 323 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 478 വിക്കറ്റുമാണ് സക്ലെയ്ന്‍ മുഷ്താഖ് വീഴ്ത്തിയിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലകനെന്ന നിലയിലും അദ്ദേഹം സജീവമാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ സ്പിന്‍ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ രണ്ട് തവണ ഹാട്രിക്ക് നേടിയിട്ടുള്ള ബൗളറാണ് സക്ലെയ്ന്‍ മുഷ്താഖ്.

Story first published: Thursday, July 2, 2020, 10:54 [IST]
Other articles published on Jul 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+