
സഞ്ജുവിന്റെ ട്വീറ്റ്
ട്വിറ്ററില്‍ വലിയ പിന്തുണയുള്ള സഞ്ജുവിന്റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നേരത്തെ ടി20യില്‍നിന്നും ഒഴിവാക്കിയപ്പോള്‍ സ്‌മൈലി മാത്രം ട്വീറ്റ് ചെയ്തും സഞ്ജു രംഗത്തെത്തിയിരുന്നു. നിരന്തരം പരാജയമായിട്ടും ഋഷഭ് പന്തിന് തുടരെ അവസരം നല്‍കുന്ന ടീം മാനേജ്‌മെന്റ് ഒരു കളിയില്‍മാത്രം അവസരം നല്‍കിയശേഷം സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. ന്യൂസിലന്‍ഡിലേക്കുള്ള ടി20 ടീമിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.

പന്തിന് തുടരെ അവസരം
2015ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ സഞ്ജുവിന് നല്‍കിയത് ആകെ ഒരു അവസരം മാത്രമാണ്. ഋഷഭ് പന്തിനാകട്ടെ 11 ടെസ്റ്റുകളും 16 ഏകദിന മത്സരങ്ങളും 28 ടി20 മത്സരങ്ങളും കളിക്കാന്‍ അവസരം നല്‍കി. പന്തിന്റെ പ്രകടനം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് പരാജയമായിട്ടും അവസരങ്ങള്‍ നല്‍കുന്നത്. പന്തിന് പരിക്കേറ്റപ്പോഴാകട്ടെ സഞ്ജുവിനെ ഒഴിവാക്കി മറ്റൊരു കളിക്കാരനെ ടീമിലെടുക്കുകയും ചെയ്തു.
ഇംഗ്ലണ്ട് ടീമിലെ ബലിയാട്, തുറന്നടിച്ച് മോയിന്‍ അലി

സഞ്ജുവിന് പിന്തുണ
നേരത്തെ ഇന്ത്യയുടെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ജുവിന് അവസരം നല്‍കാത്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഹര്‍ഭജന്‍ സിങ്, ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ സഞ്ജുവിന് നിരന്തരം പിന്തുണ നല്‍കുന്നവരാണ്. സെലക്ടര്‍മാര്‍ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് സഞ്ജുവിന്റെ പുറത്താകലും കെ എസ് ഭരതിന് അവസരം തെളിയുന്നതും.

കെ എസ് ഭരത് ടീമിലേക്ക്
നിലവില്‍ ഇന്ത്യ 'എ' ടീമിന്റെ ഭാഗമായി സഞ്ജു സാംസണും ഇഷാന്‍ കിഷനും ന്യൂസിലാന്‍ഡിലാണ്. ആന്ധ്രയ്ക്കായി 74 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കെഎസ് ഭരത് കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ 4,143 റണ്‍സാണ് ഈ 26കാരന്റെ സാമ്പാദ്യവും. ഒന്‍പതു സെഞ്ച്വറികള്‍ ഇതുവരെ ഇദ്ദേഹം നേടി. ബാറ്റിങ് ശരാശരി 37.66. വാംഖഡേയിലെ തോല്‍വി മുന്‍നിര്‍ത്തി ടീമില്‍ ചെറിയ മാറ്റങ്ങളുമായാണ് ടീം ഇന്ത്യ രണ്ടാം ഏകദിനം കളിക്കുന്നത്.


Click it and Unblock the Notifications