ഫയര്‍ഫോഴ്‌സിനെ വരുത്തിച്ച സഞ്ജു! പിന്നെ പിഴയും- ചാഹല്‍ പറയുന്നു

ഈ സീസണിലെ ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ തുറുപ്പുചീട്ടുകളിലൊരാളാണ് സ്റ്റാര്‍ സ്പിന്നല്‍ യുസ്വേന്ദ്ര ചാഹല്‍. കഴിഞ്ഞ സീസണ്‍ വരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്ന അദ്ദേഹത്തെ മെഗാ ലേലത്തില്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. ആര്‍സിബിയിലേതു പോലെ വളരെ പെട്ടെന്നു തന്നെ റോയല്‍സിലും തന്റെ ഇംപാക്ടുണ്ടാക്കാന്‍ ചാഹലിനു കഴിഞ്ഞിരിക്കുകയാണ്. നിലവില്‍ സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയാണ് അദ്ദേഹം.

കളിക്കളത്തിനകത്തും പുറത്തും വളരെ തമാശക്കാരനായ, കുസൃതികള്‍ കാണിക്കാന്‍ മടിയില്ലാത്ത വ്യത്യസ്തനായിട്ടുള്ള ഒരു താരമാണ് ചാഹല്‍. ദേശീയ ടീമില്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ സഞ്ജുവുള്‍പ്പെട്ട രസകരമായ ഒരു സംഭവത്തെക്കുറിച്ച് ഇപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

2016ലെ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് യുസ്വേന്ദ്ര ചാഹല്‍ ഓര്‍മിച്ചെടുത്തത്. അന്നു ഇന്ത്യന്‍ സംഘത്തില്‍ സഞ്ജു സാംസണും ഉള്‍പ്പെട്ടിരുന്നു.

അന്നു സഞ്ജുവിന്റെ ഒരു വലിയ അബദ്ധം കാരണം ടീം താമസിച്ച ഹോട്ടലിലേക്കു ഫയര്‍ഫോഴ്‌സ് വരെ വന്നതായും അതിന്റെ പേരില്‍ സഞ്ജുവിനു അന്നു പിഴ അടയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നുവെന്നാണ് ചാഹല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2016ലായിരുന്നു അത്, ഞങ്ങള്‍ അന്നു ഒരുമിച്ച് ഇന്ത്യന്‍ ടീമിനോടൊപ്പം ഓസ്‌ട്രേലിയയിലായിരുന്നു. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒരേ മുറിയിലാണ് ഞാനും സഞ്ജുവും താമസിച്ചത്. ഒരു ദിവസം മുറിയില്‍ വച്ച് ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് ഇലക്ട്രിക് സ്റ്റൗവില്‍ സഞ്ജു മുട്ടയുണ്ടാക്കാന്‍ തുടങ്ങി. പക്ഷെ ഫ്രൈയിങ് പാനിന് പുറത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ എടുത്തു മാറ്റാന്‍ മറന്നുപോയി. ഇതോടെ ഫയര്‍ അലാറം അടിക്കാന്‍ തുടങ്ങി, എന്താണ് സംഭവിച്ചതെന്നു പോലുമറിയാതെ ഞങ്ങളെല്ലാം അമ്പരന്നു.

വൈകാതെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി. പക്ഷെ എന്തുകൊണ്ടായിരുന്നു ഫയര്‍ അലാറം മുഴങ്ങിയതെന്നു ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. പിന്നീടാണ് സഞ്ജു ഫ്രൈയിങ് പാനിന്റെ മുകളിലെ പ്ലാസ്റ്റിക് കവര്‍ അബദ്ധത്തില്‍ കത്തിച്ചതായും ഇതേ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് അവിടെയെത്തിയതെന്നും വ്യക്തമായതെന്നു യുസ്വേന്ദ്ര ചാഹല്‍ വെളിപ്പെടുത്തി.

ഇതിന്റെ പേരില്‍ സഞ്ജുവിനു പിഴയടയ്‌ക്കേണ്ടി വന്നതില്‍ വിഷമം തോന്നിയെങ്കിലും ഞങ്ങളെല്ലാം അന്നു ഏറെ ചിരിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്നു പറഞ്ഞ് സഞ്ജുവും ചിരിയായിരുന്നു. അവനോടൊപ്പം ഞാന്‍ ഓര്‍ക്കുന്ന ഒരു നിമിഷമാണിതെന്നും യുസ്വേന്ദ്ര ചാഹല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കാണ് യുസ്വേന്ദ്ര ചാഹല്‍ വഹിക്കുന്നത്. 16 പോയിന്റോടെ ലീഗില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന റോയല്‍സ് പ്ലേഓഫിന് തൊട്ടരികിലാണ്. 13 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളുമായി ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ ചാഹല്‍ തലപ്പത്തുണ്ട്. 16.83 ശരാശരിയില്‍ 7.76 ഇക്കോണമി റേറ്റിലാണ് അദ്ദേഹം ഇത്രയും വിക്കറ്റുകളെടുത്തത്. ഓരോ അഞ്ചു വിക്കറ്റ്, നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. മാത്രമല്ല ഐരിഎല്‍ കരിയറിലെ ആദ്യത്തെ ഹാട്രിക്കും റോയല്‍സിനൊപ്പം ചാഹല്‍ കുറിച്ചിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, May 16, 2022, 14:39 [IST]
Other articles published on May 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X