Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ചുവര്‍ഷത്തെ പ്രണയം സഞ്ജു വെളിപ്പെടുത്തി; വിവാഹത്തിന് വീട്ടുകാരുടെയും സമ്മതം

തിരുവനന്തപുരം: അഞ്ചുവര്‍ഷം നീണ്ട പ്രണയം ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഒടുവില്‍ വെളിപ്പെടുത്തി. ഫേസ്ബുക്കില്‍ ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്താണ് കാമുകിയ ചാരുവുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യന്‍താരം തുറന്നു പറഞ്ഞത്. വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയതായും ഏവരും തങ്ങളെ അനുഗ്രഹിക്കണമെന്നും സഞ്ജു തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

2013 ഓഗസ്റ്റ് 22ന് രാത്രി 11.11നാണ് ആദ്യമായി ഞാന്‍ ഒരു 'ഹായ്' മെസേജ് അയക്കുന്നത്. ആ ദിവസം മുതല്‍ ഇന്നു വരെ ഏതാണ്ട് അഞ്ചു വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് അവള്‍ക്കൊപ്പമുള്ള ഒരു ചിത്രം പുറത്തുവിടുന്നതും. ഇതോടൊപ്പം ഇവളാണ് എന്റെ പ്രണയമെന്നും ലോകത്തോട് പറയുകയാണ്. ഒരുമിച്ച് സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും പരസ്യമായി ഒരുമിച്ച് ഇതുവരെ നടന്നിട്ടില്ല

sanju1

ഇന്നു മുതല്‍ ഞങ്ങള്‍ക്ക് അതിനും സാധിക്കും. ഈ ബന്ധത്തിന് സമ്മതംമൂളിയ ഇരുവരുടെയും മാതാപിതാക്കളോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. ചാരു, നിന്നെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി കിട്ടിയതില്‍ അനുഗ്രഹീതനും സന്തോഷവാനുമാണ്. ഏവരും ഈ അവസരത്തില്‍ തങ്ങളെ അനുഗ്രഹിക്കണമെന്നും സഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

കേരള ക്രിക്കറ്റ് ടീമില്‍ അംഗമായി തുടങ്ങിയ ഇരുപത്തിമൂന്നുകാരന്‍ സഞ്ജു സാംസണ്‍ ഇതിനകംതന്നെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കളിക്കാരനാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നീ ടീമുകള്‍ക്കു വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സഞ്ജുവിനെ ശ്രദ്ധേയനാക്കിയത്. ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടിയ താരം 2015 ജൂലൈയില്‍ സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിലൂടെ ദേശീയ ടീം ജഴ്‌സിയിലും അരങ്ങേറി.

Story first published: Sunday, September 9, 2018, 13:52 [IST]
Other articles published on Sep 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+