'നന്നായി കലക്കി ഒരുഗ്ലാസ് കൂടി എടുക്കട്ടെ മോനെ...' അമ്മയോടൊപ്പം ടിക് ടോക് ചെയ്ത് സഞ്ജു
കൊച്ചി: ന്യൂസീലന്‍ഡ് പര്യടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഇടവേള കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ്. അമ്മ ലിജി വിശ്വനാഥിനൊപ്പം സഞ്ജു ചെയ്ത ഡിക് ടോക് വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യോദ്ധ സിനിമിയിലെ ജഗതി ശ്രീകുമാറും മീന വസുമതിയും ചേര്‍ന്ന് അവിസ്മരീയമാക്കിത്തീര്‍ത്ത സംഭാഷണാണ് സഞ്ജു അമ്മയ്‌ക്കൊപ്പം അഭിനയിച്ചത്.
സിനിമയില്‍ പാലുകുടിച്ച ജഗതി അമ്മയായ മീനയോട് കലങ്ങിയില്ലെന്ന് പറയുമ്പോള്‍ നന്നായി കലക്കി ഒരു ഗ്ലാസ്‌കൂടിയെടുക്കട്ടെയെന്ന് മീന തിരിച്ച് ചോദിക്കുന്നു. വേണ്ട രണ്ടിലൊന്ന് അറിഞ്ഞിട്ട് മതിയെന്ന് ജഗതിയുടെ പ്രതികരണം. ഈ ഡയലോകാണ് സഞ്ജും അനുകരിച്ചത്. അമ്മ നല്‍കിയ കട്ടന്‍ ചായ കുടിച്ചാണ് സഞ്ജു തകര്‍ത്തഭിനയിച്ചത്. പൊതുവേ സാമൂഹ്യ മാധ്യമങ്ങളില്‍ അത് സജീവമല്ലാത്ത സഞ്ജു ആദ്യമായാണ് ടിക് ടോക് വീഡിയോ ചെയ്യുന്നത്. അമ്മയ്‌ക്കൊക്കം തമാശയ്ക്കുള്ള സമയം എന്ന ക്യാപ്ഷനോടെയാണ് സഞ്ജു വീഡിയോ പങ്കുവെച്ചത്.

ന്യൂസീലന്‍ഡ് പര്യടനത്തില്‍ രണ്ട് ടി20 മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് രണ്ട് മത്സരത്തിലും സഞ്ജുവിന്റെ പുറത്താകല്‍. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് സഞ്ജു പാഴാക്കിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുന്ന സഞ്ജു മിന്നും പ്രകടനം കാഴ്ചവെച്ചാല്‍ ഇനിയും ദേശീയ ടീമിലേക്ക് വിളിയെത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications