Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ കമന്റേറ്റര്‍മാരില്‍ നിന്ന് മഞ്ജരേക്കര്‍ പുറത്ത്; ട്രോളി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ: ബിസിസി ഐയുടെ ഔദ്യോഗിക കമന്റേറ്റര്‍മാരുടെ പാനലില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. കമന്റേറ്ററെന്ന നിലയില്‍ പല വിവാദങ്ങളും ഉണ്ടാക്കിയിട്ടുള്ള മഞ്ജരേക്കറെ നീക്കാന്‍ അപ്രതീക്ഷിതമായാണ് ബിസിസി ഐ തീരുമാനമെടുത്തത്. ഇതോടെ ഇനി ബിസിസി ഐ മത്സരങ്ങളില്‍ കമന്ററി പറയാന്‍ മഞ്ജരേക്കര്‍ക്ക് സാധിക്കില്ല. ബിസിസി ഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ മഞ്ജരേക്കറെ ട്രോളി ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് രംഗത്തെത്തി. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കമന്റേറ്ററായ മഞ്ജരേക്കര്‍ പരിഹസിച്ചിരുന്നു. പൊട്ടുംപൊടിയും മാത്രം അറിയാവുന്ന കളിക്കാരനെന്നാണ് ജഡേജയെ മഞ്ജരേക്കര്‍ പരിഹസിച്ചതിന്.

ഇതിന്റെ പകരം വീട്ടല്‍ എന്നതുപോലെയാണ് മഞ്ജരേക്കര്‍ക്കെതിരേ ചെന്നൈയുടെ ട്വീറ്റ്. മഞ്ജരേക്കറുടെ പേര് നിര്‍ദേശിക്കാതെ ആ സംസാരം ഇനി പൊട്ടും പൊടിയുമായി കേള്‍ക്കേണ്ടി വരില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജഡേജയ്‌ക്കെതിരേ മഞ്ജരേക്കറുടെ പ്രസ്താവന വലിയ വിവാദമാവുകയും പിന്നീട് ജഡേജ മികച്ച താരമാണ് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ദേശീയ താരങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മഞ്ജരേക്കറുടെ നിലപാടില്‍ ബിസിസിഐക്കുള്ള അതൃപ്തിയാണ് അദ്ദേഹത്തെ കമന്റേറ്റര്‍ പാനലില്‍നിന്ന് പുറത്താക്കാനുള്ള കാരണമെന്നാണ് നിലവില്‍ പുറത്തുവരുന്നത്. എന്നാല്‍ എന്താണ് ഔദ്യോഗിക കാരണണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ബിസിസിഐ കമന്റേറ്ററി പാനലില്‍ നിന്ന് പുറത്തായതോടെ ഇത്തവണത്തെ ഐപിഎല്ലിലും കമന്റേറ്റര്‍ റോളില്‍ മഞ്ജരേക്കര്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി.

sanjay-manjrekar

അതേ സമയം കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലിന്റെ നടത്തിപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ സമയത്തും മത്സരം ആരംഭിക്കാന്‍ സാധിക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഐപിഎല്‍ ഉപേക്ഷിക്കുന്നതടക്കമുള്ള സാഹചര്യം ചിലപ്പോള്‍ ഉണ്ടായേക്കാം. നിലവില്‍ മത്സരങ്ങള്‍ വെട്ടിക്കുറച്ച് ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. രണ്ട് മൂന്ന് ആഴ്ചകൂടി നോക്കിയിട്ടും രോഗത്തിന്റെ വ്യാപനത്തില്‍ കുറവില്ലെങ്കില്‍ ഐപിഎല്‍ ഉപേക്ഷിക്കുമെന്ന തരത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ഗാംഗുലി പറഞ്ഞു. ഐപിഎല്‍ എങ്ങനെ മാറ്റങ്ങളോടെ നടത്താമെന്ന ആലോചനയിലാണെന്നും ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരം നടത്തുന്നതും പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, March 15, 2020, 17:58 [IST]
Other articles published on Mar 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+