Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയ മിര്‍സയുടെ സഹോദരിയും അസറുദ്ദീന്റെ മകനും തമ്മില്‍ വിവാഹിതരായി

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ്താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്റെ മകന്‍ മുഹമ്മദ് അസദുദ്ദീനും തമ്മില്‍ വിവാഹിതരായി. ഹൈദരാബാദില്‍ ബുധനാഴ്ച രാത്രി നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹതിരായത്. കായിക രംഗത്തേയും സിനിമാ രംഗത്തേയും പ്രമുഖര്‍ ആര്‍ഭാഢമായ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

പരമ്പരാഗത വിവാഹവേഷത്തിലെത്തിയ ഇരുവരും വിവാഹചിത്രം തങ്ങളുടെ ഇസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒരാഴ്ചയോളം നീണ്ടുനിന്ന വിവാഹപൂര്‍വ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് വിവാഹിതരാകുന്ന കാര്യം പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതോടെ സാനിയതന്നെ ഇക്കാര്യം വെളിപ്പെടുത്തി.

sania

നേരത്തെ വിവാഹിതയായിരുന്ന അനം വിവാഹമോചനം നേടിയശേഷമാണ് ആസദുമായി പ്രണയത്തിലായത്. അനം 2016 നവംബറില്‍ ഹൈദരാബാദ് ബിസിനസുകാരന്‍ അക്ബര്‍ റഷീദിനെ വിവാഹം ചെയ്തിരുന്നു. ദീര്‍ഘകാല പ്രണയത്തിനു ശേഷം നടന്ന ഇവരുടെ വിവാഹം നീണ്ടുനിന്നില്ല. കഴിഞ്ഞ മേയില്‍ വിവാഹമോചിതയായ അനം പിന്നീട് അസദുമായി അടുക്കുകയായിരുന്നു. അഭിഭാഷകനായ അസദ് ക്രിക്കറ്റ് താരംകൂടിയാണ്. കഴിഞ്ഞ രഞ്ജി സീസണില്‍ ഗോവയ്ക്കുവേണ്ടി കളിച്ചിരുന്നു.

ഇരുവരും തമ്മില്‍ ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇസ്റ്റഗ്രാമില്‍ പുറത്തുവന്നപ്പോള്‍ തന്നെ ഗോസിപ്പുകളും ആരംഭിച്ചിരുന്നു. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് അസറുദ്ദീന്‍. ഒത്തുകളിയുടെ പേരില്‍ വിലക്കുവന്നങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. രാഷ്ട്രീയത്തിലും സജീവമാണ് അസറുദ്ദീന്‍. ഇന്ത്യയുടെ ഒന്നാം നമ്പര്‍ വനിതാ താരമായ സാനിയ മിര്‍സ അമ്മയായതിനുശേഷം കളിത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.

Story first published: Thursday, December 12, 2019, 16:52 [IST]
Other articles published on Dec 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+