സാനിയയുടെ അനുജത്തി അസറുദ്ദീന്റെ മകനുമായി പ്രണയത്തില്‍?
ഹൈദരാബാദ്: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന സാനിയ മിര്‍സയുടെ അനുജത്തി അനം മിര്‍സ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്‌റുദ്ദീന്റെ മകനുമായി പ്രണയത്തില്‍. അസ്‌റുദ്ദീന്റെ 25കാരന്‍ മകന്‍ അസദുമായി അനം മിര്‍സയുടെ വിവാഹം ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതോടെയാണ് വിവാഹം തീരുമാനിച്ചത്.

ഇരുപത്തിയെട്ടുകാരിയായ അനം 2016 നവംബറില്‍ ഹൈദരാബാദ് ബിസിനസുകാരന്‍ അക്ബര്‍ റഷീദിനെ വിവാഹം ചെയ്തിരുന്നു. ദീര്‍ഘകാല പ്രണയത്തിനു ശേഷം നടന്ന ഇവരുടെ വിവാഹം നീണ്ടുനിന്നില്ല. കഴിഞ്ഞ മേയില്‍ വിവാഹമോചിതയായ അനം പിന്നീട് അസദുമായി അടുക്കുകയായിരുന്നു. അഭിഭാഷകനായ അസദ് കഴിഞ്ഞ രഞ്ജി സീസണില്‍ ഗോവയ്ക്കുവേണ്ടി കളിച്ചിരുന്നു.
ഇരുവരും തമ്മില്‍ ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇസ്റ്റഗ്രാമില്‍ പുറത്തുവന്നപ്പോള്‍ തന്നെ ഗോസിപ്പുകളും ആരംഭിച്ചിരുന്നു. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് അസറുദ്ദീന്‍. ഒത്തുകളിയുടെ പേരില്‍ വിലക്കുവന്നങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. രാഷ്ട്രീയത്തിലും സജീവമാണ് അസറുദ്ദീന്‍. ഇന്ത്യയുടെ ഒന്നാം നമ്പര്‍ വനിതാ താരമായ സാനിയ മിര്‍സ അമ്മയായതിനുശേഷം കളിത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications