For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോനേ ഇത് സാനിയ മിര്‍സയുടെ ട്രൗസറല്ല, സാനിറ്റൈസര്‍; ട്രോള്‍ വീഡിയോ വൈറല്‍, പങ്കുവെച്ച് സാനിയ

മുംബൈ: കോവിഡ് മഹാമാരി ലോകത്തെ ആകെ പ്രതിസന്ധിയിലാക്കി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെയായി മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് രോഗം വരാതെ സൂക്ഷിക്കുക മാത്രമാണ് ഏക മാര്‍ഗം. കൊറോണയെത്തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളെല്ലാം വീടുകളില്‍ത്തന്നെ കഴിയേണ്ടിവന്നു. അപ്രതീക്ഷിതമായി വീടുകളില്‍ ലോക്കായതോടെ മിക്ക ആളുകളും സാമൂഹ്യ മാധ്യമങ്ങളേയും ട്രോളുകളേയുമാണ് നേരംപോക്കിനായി ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോ വൈറലായിരിക്കുകയാണ്.

കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൈകകഴുകുന്നതിന് ഉപയോഗിക്കുന്ന സാനിറ്റൈസറെയും ഇന്ത്യയുടെ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സയുടെയും പേരുകളിലെ സാമ്യതയില്‍ നര്‍മം കലര്‍ത്തിയുള്ള വീഡിയോ മലയാളികളാണ് തയ്യാറാക്കി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ ചിരിപ്പിക്കാന്‍ വക ഏറെയുണ്ടെന്നതിനാല്‍ സാനിയ മിര്‍സ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എംഎല്‍എയുടെ മകന്‍ സാനിറ്റൈസര്‍ വാങ്ങാന്‍ കടയിലെത്തുന്നതാണ് സന്ദര്‍ഭം. സാനിറൈസര്‍ എന്നെഴുതിയ കടലാസ് കടക്കാരന് കൊടുക്കുമ്പോള്‍ കടക്കാരന്‍ അത് സാനിയ മിര്‍സയുടെ ട്രൗസറോ എന്ന് ഉറക്കെ വായിക്കുന്നു. ഇതാരാണ് എഴുതിയതെന്ന കടക്കാരന്റെ ചോദ്യത്തിന് ബാപ്പയാണെന്ന് പറയും.

sania-mirza

ബാബാപ്പേടെ പരിപാടിയെന്താ എന്ന ചോദ്യത്തിന് എംഎല്‍എയാണെന്ന് മറുപടി പറയും. അപ്പോള്‍ കടക്കാരന്‍ പറയുന്നതാണ് വീഡിയോയെ രസകരമാക്കുന്നത്. മോനെ ഇത് സാനിയ മിര്‍സയുടെ ട്രൗസറല്ലെട്ടോ, സാനിറ്റൈസറാ എന്നാണ് കടക്കാരന്‍ പറയുന്നത്. വീഡിയോയിലെ നര്‍മം ഏവര്‍ക്കും ആസ്വാദ്യകരമായതിനാല്‍ത്തന്നെ പെട്ടെന്ന് തന്നെ വീഡിയോ ചര്‍ച്ചയായി. സാനിയ മിര്‍സ ചിരിച്ചുകൊണ്ട് കരയുന്ന ഇമോജിയോടെ സാനിയ തന്നെ വീഡിയോ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. കൂടുതല്‍ ആളുകളും വീടുകളില്‍ത്തന്നെ കഴിയുന്ന ഈ സമയത്ത് ഇത്തരം രസകരമായ വീഡിയോകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്.

സിനിമാ, കായിക താരങ്ങളുടെ അഭിമുഖങ്ങളും മറ്റ് വീഡിയോകളുമൊക്കെയാണ് ട്രോളന്‍മാര്‍ രസകരമായ വീഡിയോകള്‍ക്ക് ഉപയോഗിക്കുന്നത്. സലിം കുമാര്‍,സുരാജ് വെഞ്ഞാറമൂഡ്, ഹരിശ്രീ അശോകന്‍ തുടങ്ങിയ മലയാള സിനിമാ കോമഡി താരങ്ങളുടെ ട്രോള്‍ വീഡിയോകള്‍ക്ക് വളരെ ജനപ്രീതിയാണുള്ളത്. എന്തായാലും കോവിഡ് കാലത്തെ സാനിയ മിര്‍സയുടെ പേരുവെച്ചുള്ള ട്രോള്‍ വീഡിയോ ആളുകളെ നന്നായി രസിപ്പിച്ചുവെന്ന് തന്നെ പറയാം. 33കാരിയായ സാനിയ 42 ഡബ്ല്യുറ്റിഎ കിരീടങ്ങള്‍ ഡബിള്‍സിലും ഒരു ഡബ്ല്യുറ്റിഎ കിരീടം സിംഗിള്‍സിലും നേടിയിട്ടുണ്ട്. ഡബിള്‍സിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ്. മുന്‍ പാകിസ്താന്‍ നായകനായ ഷുഹൈബ് മാലിക്കിനെയാണ് സാനിയ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകളുണ്ട്.

Story first published: Wednesday, May 13, 2020, 17:34 [IST]
Other articles published on May 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+