പ്രസവശേഷം ടെന്നീസ് ഉപേക്ഷിക്കുമോ?; ഒളിമ്പിക്‌സ് സ്വപ്‌നം പൊലിയുമോ?; സാനിയ മിര്‍സ പറയുന്നത്
ഹൈദരാബാദ്: വനിതാ ടെന്നീസില്‍ ഇന്ത്യയ്ക്ക് മേല്‍വിലാസമുണ്ടാക്കിത്തന്ന സാനിയാ മിര്‍സ അടുത്ത കാലത്തായി കളിക്കളത്തില്‍ അത്ര സജീവമല്ല. അമ്മയാകാനുള്ള ഒരുക്കത്തിലാണ് താനെന്ന് ദിവസങ്ങള്‍ക്കുമുന്‍പ് ഇന്ത്യന്‍ സുന്ദരി പറഞ്ഞിരുന്നു. ഇതോടെ പ്രസവശേഷം സാനിയ ടെന്നീസ് ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായി.
സാനിയ ടെന്നീസ് ഉപേക്ഷിച്ചാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായിരിക്കും അത്. എന്നാല്‍, കുട്ടിക്ക് ജന്മം നല്‍കിക്കഴിഞ്ഞാല്‍ കോര്‍ട്ടില്‍ തിരിച്ചെത്തുകയാകും തന്റെ പ്രഥമ പരിഗണനയെന്ന് സാനിയ പറയുന്നു. ഗര്‍ഭിണിയാകുന്നതോടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടതല്ലെന്ന് സമൂഹത്തിന് മുന്നില്‍ തെളിയിക്കാനാണ് സാനിയയുടെ തീരുമാനം.

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് അല്‍പകാലമായി സാനിയ വിശ്രമത്തിലായിരുന്നു. കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ സമയമെടുക്കുമെന്ന് കണ്ടതോടെ ഭര്‍ത്താവ് ഷൊയബ് മാലിക്കുമായി ആലോചിച്ച് കുട്ടിക്ക് ജന്മം നല്‍കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ കുടുംബ ജീവിതത്തില്‍ കൂടുതല്‍ അര്‍ഥം വന്നതായും സാനിയ പറഞ്ഞു.
2020ലെ ഒളിമ്പിക്‌സില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയും ഇന്ത്യന്‍താരം പങ്കുവെച്ചു. ഒളിമ്പിക്‌സിന് ഇനിയും സമയമുണ്ട്. പ്രസവശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുകതന്നെ ചെയ്യും. പ്രസവസമയത്തുണ്ടാകുന്ന ഭാരക്കൂടുതല്‍ നിയന്ത്രിക്കേണ്ടതുണ്ട്. ഭാരം കൂടുതയാലും അത് കുറക്കാന്‍ പ്രയാസമില്ലെന്നും സാനിയ വ്യക്തമാക്കി. അതേസമയം, ഒളിമ്പിക്‌സില്‍ കളിക്കാനാകുമോ എന്ന കാര്യത്തില്‍ അവര്‍ ഉറപ്പ് നല്‍കിയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications