മത്സരത്തിന് മുന്‍പ് സാനിയയും മാലിക്കും സഹതാരങ്ങളും ഹോട്ടലില്‍; ട്വിറ്ററില്‍ ട്രോള്‍ മഴ, കലിപ്പോടെ സാനിയ
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഒരിക്കല്‍ക്കൂടി തോറ്റതോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ പാക്കിസ്ഥാന്‍ ടീമിനെ സോഷ്യല്‍ മീഡിയവഴി ട്രോളിക്കൊണ്ടിരിക്കുകയാണ്. ട്രോളുകളുടെ പാരമ്യത്തിനിടെയാണ് പാക് താരങ്ങള്‍ ഡിന്നര്‍ കഴിക്കുന്ന വീഡിയോ പുറത്തുവരുന്നത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഭര്‍ത്താവ് ഷൊയബ് മാലിക്കും സംഘത്തിലുണ്ടെന്നതാണ് ശ്രദ്ധേയം.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് തലേദിവസമാണ് ഹോട്ടലില്‍ പാക് താരങ്ങളും കുടുംബങ്ങളും ഡിന്നറിനെത്തിയത്. പാക് താരങ്ങളുടെ ഇത്തരമൊരു ഭക്ഷണരീതി കളിക്കളത്തിലെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്ന് വിമര്‍ശനമുണ്ട്. പാക് കളിക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ സാനിയ മിര്‍സ കലിപ്പിലാണ്. ട്വിറ്ററിലൂടെ അവരത് വ്യക്തമാക്കുകയും ചെയ്തു.

വീഡിയോയില്‍ സാനിയയുടെ മറുപടി
ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാതെയാണ് ഇത്തരമൊരു വീഡിയോ എടുത്തതെന്നും ഇത് ശരിയായില്ലെന്നും സാനിയ പറയുന്നു. ഡിന്നറിന് പോയാന്‍ എന്താണ് കുഴപ്പം. ആളുകള്‍ക്ക് ആഹാരം കഴിക്കാന്‍ അനുവാദമുണ്ടെന്നും വിഡ്ഡികള്‍ക്ക് വേറെ ജോലിയില്ലേയെന്നും സാനിയയുടെ ട്വീറ്റിലുണ്ട്. പുകവലിയും ഭക്ഷണവും പാക്കിസ്ഥാന്‍ കളിക്കാരുടെ ശാരീരിക ക്ഷമതയെ ബാധിച്ചെന്ന ആരോപണത്തിനിടെയാണ് സാനിയയുടെ മറുപടി.

സാനിയയ്‌ക്കെതിരെ വീണാ മാലിക്ക്
ഇതിനിടെ സാനിയ മിര്‍സയ്ക്ക് നടി വീണാ മാലിക്കിന്റെ വിമര്‍ശനവും നേരിടേണ്ടിവന്നു. കുട്ടിയുമായി ബാറിലെത്തിയതിനാണ് വിമര്‍ശനം. ഇത്രയും ചെറിയ കുട്ടിയെ ബാര്‍ ഹോട്ടലില്‍ ഒപ്പം കൂട്ടിയതെന്തിനാണെന്ന് വീണ ചോദിക്കുന്നു. മത്സരത്തിന്റെ തലേദിവസം കളിക്കാര്‍ ജങ്ക് ഫുഡ് കഴിക്കുന്നത് നല്ലതാണോ? ഒരു അത്‌ലറ്റ് കൂടിയായ സാനിയയ്ക്ക് ഇക്കാര്യം അറിയില്ലേയെന്നും വീണയുടെ ട്വീറ്റിലുണ്ട്.

വീണയ്ക്ക് സാനിയയുടെ ട്വീറ്റ്
വീണയ്ക്ക് സാനിയ മറുപടിയും നല്‍കി. ഞാന്‍ എന്റെ കുട്ടിയെ മോശം സ്ഥലത്ത് കൂട്ടിയില്ലെന്നാണ് സാനിയയുടെ മറുപടി. നിങ്ങളുടേയോ മറ്റാരുടെയോ വിഷയമല്ല അത്. എന്റെ കുട്ടിയെ മറ്റാരെക്കാളും ഞാന്‍ നന്നായി നോക്കുന്നുമുണ്ട്. ഉപദേശം നല്‍കാന്‍ പാക് താരങ്ങളുടെ ഡയറ്റീഷ്യനല്ല താന്‍. അവരുടെ അമ്മയോ പ്രിന്‍സിപ്പലോ ടീച്ചറോ അല്ല താനെന്നും സാനിയ പറയുന്നു. ഒടുവിലായി സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കാനാണ് സാനിയയുടെ തീരുമാനം. നിങ്ങളുടെ അസഹിഷ്ണുത ഇനി മറ്റെവിടെയെങ്കിലും പുറത്തുകളയണമെന്നും സാനിയ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications