Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭീകരാക്രമണത്തില്‍ പ്രതികരിച്ച് സാനിയ മിര്‍സ; ബിസിസിഐ 5 കോടി നല്‍കാനൊരുങ്ങുന്നു

ഭീകരാക്രമണത്തില്‍ പ്രതികരിച്ച് സാനിയ മിര്‍സ | Oneindia Malayalam

ദില്ലി: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. പാക്കിസ്ഥാനെതിരെ രാജ്യത്ത് പ്രതിഷേധം ഇരമ്പുന്നതിനിടെയാണ് പാക് ക്രിക്കറ്റ് താരത്തിന്റെ ഭാര്യകൂടിയായ സാനിയ പ്രതികരണവുമായി എത്തിയത്. ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത കറുത്തദിനമാണ് ഫിബ്രുവരി 14 എന്ന് സാനിയ പറഞ്ഞു.

സെലിബ്രിറ്റികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിവാദങ്ങള്‍ക്കും സനിയയുടെ ട്വീറ്റില്‍ മറുപടിയുണ്ട്. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ചിലര്‍ സാനിയയെ ട്രോളുന്നത് പതിവാക്കിയിരുന്നു. ചിലര്‍ കുറ്റം വിധിക്കുകയാണെന്ന് സാനിയ ആരോപിച്ചു. തങ്ങളും രാജ്യസ്‌നേഹം ഉള്ളവരാണെന്നും രാജ്യത്തോട് കരുതല്‍ ഉള്ളവരാണെന്നും സാനിയ പറഞ്ഞു.

bcci

ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടികാണ് വിയര്‍പ്പൊഴിക്കി കളിച്ചത്. ഞാന്‍ സിആര്‍പിഎഫിനും ജവാന്മാര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമാണ്. രാജ്യത്തെ സംരക്ഷിക്കുന്ന അവരാണ് യഥാര്‍ഥ ഹീറോകള്‍. ഫിബ്രുവരി 14 കറുത്തദിനമാണ്. അത്തരമൊരു ദിനം ഇനി ആവര്‍ത്തിച്ചുകൂടാ. സമാധാനത്തിനുവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നുവെന്നും വെറുപ്പ് പ്രചരിപ്പിക്കുന്നവരും സമാധാനത്തിന് വേണ്ടിയാണ് മുന്‍കൈ എടുക്കേണ്ടതെന്നും സാനിയ പറഞ്ഞു.

അതിനിടെ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ ജവാന്മാരുടെ കുടുംബത്തിന് 5 കോടി രൂപ നല്‍കാന്‍ ബിസിസിഐ തയ്യാറെടുക്കുകയാണ്. ഇതിനായി സിഒഎയുടെ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുതിനോടൊപ്പം അഞ്ചു കോടി രൂപയെങ്കിലും വീരമൃത്യുവരിച്ച ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ നിര്‍ദേശിക്കുകയാണെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന അറിയിച്ചു.

Story first published: Monday, February 18, 2019, 8:56 [IST]
Other articles published on Feb 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+