Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ കാര്യത്തില്‍ അനുഷ്‌കയെ പഴിക്കേണ്ട; ആഞ്ഞടിച്ച് സാനിയ മിര്‍സ

ദില്ലി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയ മിര്‍സ. ടെന്നീസ് താരമെന്നതിലുപരി കായിക രംഗത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്നതിലും സാനിയ മടിച്ചുനില്‍ക്കാറില്ല. പ്രത്യേകിച്ചും ഭര്‍ത്താവ് ഷൊയബ് മാലിക് ക്രിക്കറ്റ് താരമായതുകൊണ്ടുതന്നെ ക്രിക്കറ്റിനെക്കുറിച്ച് പലപ്പോഴും അഭിപ്രായം പ്രകടിപ്പിക്കുകയും സോഷ്യല്‍ മീഡിയയുടെ പ്രിയം പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട് താരം.

ഏറ്റവുമൊടുവില്‍ ക്രിക്കറ്റ് താരങ്ങള്‍ ഭാര്യമാരെ ഒപ്പം കൂട്ടുന്നതിനെക്കുറിച്ചാണ് സാനിയ തുറന്നടിച്ചിരിക്കുന്നത്. താരങ്ങളുടെ പ്രകടനം മോശമാകുമ്പോള്‍ ഭാര്യമാരെയോ കാമുകിമാരെയോ കുറ്റം പറയുന്നതില്‍ ഒരു കാര്യവുമില്ലെന്നും അവര്‍ ഒപ്പമുണ്ടാകുന്നത് കളിയെ മികവുറ്റതാക്കുമെന്നുമാണ് സാനിയയുടെ അഭിപ്രായം. ഇന്ത്യ ഇക്കണോമിക് സമ്മിറ്റില്‍ സംസാരിക്കവെയാണ് സാനിയ ഭാര്യമാര്‍ക്കുവേണ്ടി വക്കാലത്തുമായെത്തിയത്.

saniamirza

അനുഷ്‌ക ശര്‍മ ഒപ്പമുള്ളതുകൊണ്ടാണ് വിരാട് കോലിയുടെ പ്രകടനം മോശമാകുന്നതെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സാനിയ ചോദിച്ചു. മറ്റ് കായിക ഇനങ്ങളിലും ഭാര്യമാരെ മാറ്റിനിര്‍ത്തുന്ന രീതിയുണ്ട്. ഭാര്യമാര്‍ മോശക്കാരല്ല. മത്സരത്തില്‍ തോറ്റ് മുറിയിലെത്തുമ്പോള്‍ ഭാര്യ ഒപ്പമുണ്ടാകുന്നത് കളിക്കാരന് ആശ്വാസമേകും. മറിച്ച് ഒറ്റയ്ക്കാണെങ്കില്‍ നിരാശയ്ക്കിടയാക്കുമെന്നും സാനിയ ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സിലേക്ക് കടന്നുവരാന്‍ പ്രോത്സാഹനം നല്‍കണമെന്നും സാനിയ അഭിപ്രായപ്പെട്ടു. താന്‍ കളിച്ചുതുടങ്ങിയപ്പോള്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ടെന്നീസ് കളിച്ചുനടന്നാല്‍ കറുത്തുപോകുമെന്നും കല്യാണം നടക്കില്ലെന്നുമാണ് അന്ന് ചിലര്‍ പറഞ്ഞത്. വനിതാ റോള്‍മോഡലായി അന്ന് പി.ടി. ഉഷ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഒട്ടേറെ കളിക്കാര്‍ അന്താരാഷ്ട്ര രംഗത്ത് സജീവമാണ്. പി.വി. സിന്ധു, സൈന നേവാള്‍, ദിപ കര്‍മകാര്‍ എന്നിവരെല്ലാം റോള്‍ മോഡലുകളാണെന്നും സാനിയ പറഞ്ഞു.

Story first published: Friday, October 4, 2019, 12:10 [IST]
Other articles published on Oct 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+