Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍നിന്നും വിരമിച്ച മാലിക്കിന് വികാരനിര്‍ഭരമായ കുറിപ്പുമായി ഭാര്യ സാനിയ

പാക്കിസ്ഥാന്‍ വിജയത്തില്‍ സന്തോഷം അടക്കാനാകാതെ സാനിയ മിര്‍സ

ലണ്ടന്‍: പാക്കിസ്ഥാന്‍ ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെ മധ്യനിര ബാറ്റ്‌സ്മാന്‍ ഷൊയബ് മാലിക് തന്റെ ഏകദിന കരിയറിനും വിരാമമിട്ടു. ഒട്ടേറെ മത്സരങ്ങളില്‍ പാക്കിസ്ഥാനെ ഒറ്റയ്ക്ക് ജയിപ്പിച്ച താരമാണ് മാലിക്. മധ്യനിരയിലെ ബാറ്റിങ് തകര്‍ച്ചയ്ക്കിടയില്‍ ടീമിനെ കൈപിടിച്ചുയര്‍ത്താന്‍ ഇനി മാലിക്കിന്റെ സാന്നിധ്യമുണ്ടാകില്ല. ലോകകപ്പില്‍ തിളങ്ങാനായില്ലെങ്കിലും മാലിക് തലയുയര്‍ത്തി തന്നെയാണ് കളി മതിയാക്കുന്നതും.

ടീമില്‍നിന്നും വിരമിച്ച മാലിക്കിന് വികാരനിര്‍ഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സ. എല്ലാ കഥകള്‍ക്കും ഒരു അവസാനമുണ്ടാകുമെന്ന് സാനിയ കുറിച്ചു. എന്നാല്‍, ജീവിതത്തിലെ ഓരോ അവസാനവും പുതിയ കാര്യത്തിന്റെ തുടക്കമാണ്. കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്തിനുവേണ്ടി നിങ്ങള്‍ നേടിയെടുത്തതില്‍ ഞാനും മകന്‍ ഇസ്ഹാനും അഭിമാനിക്കുന്നതായും സാനിയയുടെ ട്വീറ്റിലുണ്ട്.

sania-shoaib

ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച മാലിക് ആകെ 8 റണ്‍സാണ് നേടിയത്. ഇന്ത്യയ്‌ക്കെതിരെ ഉള്‍പ്പെടെ രണ്ട് മത്സരങ്ങളില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഇന്ത്യയ്‌ക്കെതിരായ കനത്ത തോല്‍വിക്കുശേഷം മാലിക്കിന് ടീമില്‍ സ്ഥാനം നല്‍കിയതുമില്ല. പകരമെത്തിയ ഹാരിസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ മാലിക്കിന്റെ പുറത്താകല്‍ പൂര്‍ണമായി. ടെസ്റ്റ് ടീമില്‍നി്‌നും 2016ല്‍ വിരമിച്ച മാലിക് ടി20 ക്രിക്കറ്റില്‍ തുടര്‍ന്നും രാജ്യത്തിനുവേണ്ടി കളിക്കും.

Story first published: Saturday, July 6, 2019, 16:53 [IST]
Other articles published on Jul 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+