Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയത്തില്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച് സാനിയ മിര്‍സ; ഇന്ത്യക്കാരുടെ മറുപടി

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പില്‍ അത്ഭുതകരമായി തിരിച്ചെത്തിയ പാക്കിസ്ഥാന്‍ ടീമിനെ അഭിനന്ദിച്ച സാനിയ മിര്‍സയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാരുടെ മറുപടി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 14 റണ്‍സിന്റെ അട്ടിമറിജയം സ്വന്തമാക്കിയ പാക്കിസ്ഥാന്‍ തുടര്‍ച്ചയായ 11 മത്സരങ്ങള്‍ തോറ്റതിന്റെ ക്ഷീണം ഒറ്റ മത്സരത്തിലൂടെ തീര്‍ത്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് ഷൊയബ് മാലിക് കളിക്കുന്ന പാക്കിസ്ഥാന് സാനിയ അഭിനന്ദന കുറിപ്പ് എഴുതിയത്.

ലോകകപ്പിള്‍ ഫേവറിറ്റുകളില്‍ ഇല്ലാതായിരിക്കുകയാണെന്ന് സാനിയ പറഞ്ഞു. ഇത്രയും അപ്രവചനീയമായ കായിക വിനോദത്തെ എങ്ങിനെ സ്‌നേഹിക്കാതിരിക്കും. നിങ്ങള്‍ എങ്ങിനെ കളിക്കുന്നുവോ അതുപോലെയായിരിക്കും അന്നത്തെ ദിവസത്തെ മത്സരഫലം. ലോകകപ്പ് ആര്‍ക്കും നേടാവുന്ന സ്ഥിതിയായിരിക്കുന്നു. അപ്രതീക്ഷിത വിജയം നേടി കരുത്തോടെ തിരിച്ചുവന്ന പാക്കിസ്ഥാന് അഭിനന്ദനങ്ങളെന്നും സാനിയയുടെ ട്വിറ്ററിലെ കുറിപ്പിലുണ്ട്.

saniamirza

സാനിയയുടെ ട്വീറ്റ് വന്നതോടെ ഇന്ത്യ ആരാധകര്‍ മറുപടിയുമായി ഓടിയെത്തുകയാണ്. ജൂണ്‍ 16ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ആരെ പിന്തുണയ്ക്കുമെന്നാണ് ആരാധകര്‍ക്കറിയേണ്ടത്. ഇന്ത്യ പാക്കിസ്ഥാനെ തീര്‍ച്ചയായും തോല്‍പ്പിക്കുമെന്നും ചിലര്‍ സാനിയയോട് പറഞ്ഞു. നേരത്തെ ഈ രീതിയില്‍ പാക്കിസ്ഥാനെ പിന്തുണച്ച സാനിയയ്ക്ക് ആരാധകരില്‍ നിന്നും മോശം പരാമര്‍ശം നേരിടേണ്ടിവന്നിരുന്നു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 14 റണ്‍സിനാണ് പാക്കിസ്ഥാന്‍ ജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 105 റണ്‍സിന് തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ഉജ്വല തിരിച്ചുവരവ് നടത്തി. ലോകകപ്പിലെ ഫേവറിറ്റുകളും ലോക ഒന്നാം നമ്പറുമായ ഇംഗ്ലണ്ടിനെതിരെ ജയിക്കാനായത് പാക്കിസ്ഥാന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ 4-0 എന്ന നിലയില്‍ തോറ്റിരുന്നു.

Story first published: Wednesday, June 5, 2019, 9:14 [IST]
Other articles published on Jun 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+