
ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് സാനിയ കുട്ടിക്ക് ജന്മം നല്‍കിയത്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നും ഷൊയബ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. ഈവര്‍ഷം ആദ്യമായിരുന്നു സാനിയ അമ്മയാകാന്‍ പോകുന്ന വിവരം അറിയിച്ചത്. ഇതിനുശേഷം അവര്‍ കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
കൡളത്തില്‍ പരിക്കുമൂലം ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടിവന്നതോടെയാണ് തങ്ങള്‍ കുട്ടിയെക്കുറിച്ച് ആലോചിച്ചതെന്ന് സാനിയ അന്നു പറഞ്ഞു. അമ്മയാകാന്‍ പറ്റിയ സമയമിതാണെന്ന് കരുതുന്നു. കുട്ടിക്ക് മിര്‍സ മാലിക്ക് എന്ന് പേരിടുമെന്നും അവര്‍ വ്യക്തമാക്കി. ഭര്‍ത്താവിന് പെണ്‍കുട്ടിയെയാണ് ആഗ്രഹമെന്നും സാനിയ പറഞ്ഞിരുന്നു.

അമ്മയായശേഷവും കളിക്കളത്തില്‍ തുടരുമെന്നാണ് സാനിയ വ്യക്തമാക്കിയത്. മാസങ്ങള്‍ക്കുള്ളില്‍ തനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് സാനിയയുടെ പ്രതീക്ഷയും. മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് അമ്മയായശേഷവും കോര്‍ട്ടില്‍ സജീവമാണ്. മുന്‍താരം കിം ക്ലിസ്‌റ്റേഴ്‌സും അമ്മയായശേഷം ഒരുവര്‍ഷത്തോളം ടെന്നീസ് കളിച്ചശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.