കുമാര്‍ സംഗക്കാര വീണ്ടും നായകനാകുന്നു! പാകിസ്താന്‍ പര്യടനത്തില്‍ എംസിസിയെ നയിക്കും
ലണ്ടന്‍: പാകിസ്താനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) നടത്തുന്ന പാകിസ്താന്‍ പര്യടനത്തിനുള്ള എംസിസി ടീമിനെ കുമാര്‍ സംഗക്കാര നയിക്കും. മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളുമായ സംഗക്കാര എംസിസിയുടെ പ്രസിഡന്റുകൂടിയാണ്. വീണ്ടും നായകനായി ക്രിക്കറ്റ് കളിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷവാനാമെന്ന് അദ്ദേഹം പ്രതികരിച്ചു. 2020ലാണ് പാകിസ്താനില്‍ എംസിസി പര്യടനം നടത്തുന്നത്. ഏത് ഫോര്‍മാറ്റിലാണ് മത്സരം എന്നതിനെക്കുറിച്ച് തീരുമാനം ആയിട്ടില്ല. എല്ലാ മത്സരങ്ങളും ലാഹോറിലാവും നടക്കുന്നത്. 2009ല്‍ പാകിസ്താന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്റെ ബസിനുനേരെ ഭീകരാക്രമണമുണ്ടായ ശേഷം പ്രധാന ടീമുകളൊന്നും പാകിസ്താനില്‍ പര്യടനം നടത്താന്‍ തയ്യാറായിട്ടില്ല.
പാകിസ്താനില്‍ കഴിഞ്ഞിടെ ശ്രീലങ്ക പര്യടനം കളിച്ചെങ്കിലും പ്രധാന താരങ്ങളെല്ലാം ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. പാകിസ്താന്റെ ഹോം മത്സരങ്ങളെല്ലാം ദുബൈയില്‍ വെച്ചായിരുന്നു നടത്തിയിരുന്നത്. വീണ്ടും പാകിസ്താനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.

42കാരനായ സംഗക്കാര എംസിസിയുടെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 2011ലെ ലോകകപ്പില്‍ റണ്ണേഴ്‌സപ്പായ ശ്രീലങ്കന്‍ ടീമിനെ നയിച്ചത് സംഗാക്കാരയായിരുന്നു. 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സും 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സും 56 ട്വന്റി20യില്‍ നിന്ന് 1382 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications