For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നേരിടാന്‍ പ്രയാസമുള്ള ബൗളര്‍ ആര്? മുന്‍ ഇന്ത്യന്‍ പേസറെന്ന് കുമാര്‍ സംഗക്കാര

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാര. ഇടം കൈ ബാറ്റിങ്ങില്‍ വിസ്മയിപ്പിച്ച സംഗക്കാരയാണ് ശ്രീലങ്കയെ 2011ലെ ഏകദിന ലോകകപ്പില്‍ ഫൈനലിലേക്ക് നയിച്ചത്. 2014ലെ ടി20 ലോകകപ്പ് വിജയിച്ച ശ്രീലങ്കന്‍ ടീമിലും അംഗമായിരുന്ന സംഗക്കാര ഇതേ വര്‍ഷം വിരമിക്കലും പ്രഖ്യാപിച്ചു. എംസിസി പ്രസിഡന്റാകുന്ന ആദ്യ വിദേശ വ്യക്തിയെന്ന ബഹുമതിയും സംഗക്കാര സ്വന്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ നിര്‍ണ്ണായക താരമായിരുന്ന സംഗക്കാര ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു. എന്നാല്‍ തന്നെ കരിയറില്‍ ബുദ്ധിമുട്ടിച്ച ബൗളര്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. പാകിസ്താന്‍ മുന്‍ പേസര്‍ വസിം അക്രവും മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനുമാണ് തന്നെ ബുദ്ധിമുട്ടിച്ചതെന്നാണ് സംഗക്കാര വെളിപ്പെടുത്തിയത്. 'വസിം അക്രമാണ് ഉറക്കം കെടുത്തിയ ബൗളര്‍. സഹീര്‍ഖാനെ ഒരുപാട് തവണ നേരിട്ടിട്ടുണ്ടെങ്കിലും നേരിടാന്‍ വളരെ പ്രയാസമാണ്'-സംഗക്കാര പറഞ്ഞു.

kumarsangakkara

റിവേഴ്‌സ് സ്വിങ്ങിലൂടെ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച ബൗളറാണ് വസിം അക്രം. സ്വിങ്ങിങ് യോര്‍ക്കറുകളെറിയാന്‍ പ്രത്യേക മിടുക്കാണ് അക്രത്തിനുള്ളത്. സഹീര്‍ ഖാനും സ്വിങ് ബൗളിങ്ങില്‍ മിടുക്കനാണ്. അതിവേഗ സ്വിങ് യോര്‍ക്കറാണ് സഹീറിന്റെയും ആയുധം. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ സജീവ താരമായിരുന്ന സഹീര്‍. വിരമിച്ച ശേഷവും സഹീറിന് വലിയ ആരാധക പിന്തുണയുണ്ട്. പാകിസ്താനുവേണ്ടി 104 ടെസ്റ്റില്‍ നിന്ന് 414 വിക്കറ്റും 356 ഏകദിനത്തില്‍ നിന്ന് 502 വിക്കറ്റും അക്രം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. സഹീര്‍ 92 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റും 200 ഏകദിനത്തില്‍ നിന്ന് 282 വിക്കറ്റും 17 ടി20യില്‍ നിന്ന് 17 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇരുവരും ഐപിഎല്ലില്‍ പരിശീലക റോളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിക്കറ്റ് കീപ്പറെന്ന നിലയിലും മികച്ച റെക്കോഡുള്ള സംഗക്കാര അതിവേഗ സ്റ്റംപിങ്ങിലും പേരെടുത്ത താരമാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ തന്നെ ബുദ്ധിമുട്ടിച്ച ബൗളര്‍ മുത്തയ്യ മുരളീധരനാണെന്നും സംഗക്കാര പറഞ്ഞു. പന്തിലെ ടേണ്‍ മനസിലാക്കുക പ്രയാസമാണെന്നും സംഗക്കാര പറഞ്ഞു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന റെക്കോഡ് മുരളിയുടെ പേരിലാണ്. 42കാരനായ സംഗക്കാര ശ്രീലങ്കയ്ക്കുവേണ്ടി 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സും 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സും 56 ടി20യില്‍ നിന്നായി 1382 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 182 സ്റ്റംപിങ്,20 ക്യാച്ച്,ഏകദിനത്തില്‍ 402 ക്യാച്ച് 99 സ്റ്റംപിങ്,ടി20യില്‍ 25 ക്യാച്ച് 20 സ്റ്റംപിങ്ങും സംഗക്കാരയുടെ പേരിലുണ്ട്. ഐപിഎല്ലിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Tuesday, August 11, 2020, 16:20 [IST]
Other articles published on Aug 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+