Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുമാര്‍ സങ്കക്കാര എംസിസി പ്രസിഡന്റ്; ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്റ്, ചരിത്രനേട്ടം

ലണ്ടന്‍: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരയെ ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബി(എംസിസി)ന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. എംസിസിയുടെ പ്രസിഡന്റാകുന്ന ബ്രിട്ടീഷുകാരനല്ലാത്തയാളാണ് ആദ്യ വ്യക്തിയാണ് സങ്കക്കാര. നിലവിലെ പ്രസിഡന്റ് ആന്റണി റെഫോര്‍ഡ് ആണ് സങ്കക്കാരയുടെ പേര് പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ ചുമതലയേല്‍ക്കും. ഒരുവര്‍ഷത്തേക്കാണ് കാലാവധി.

kumarsangakkara

ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് 1784ല്‍ ആണ് സ്ഥാപിച്ചത്. വിഖ്യതമായ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് എംസിസിയുടെ ആസ്ഥാനം. ക്ലബിന്റെ ചരിത്രത്തില്‍ ഇതുവരെ 168 പ്രസിഡന്റുമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടീഷുകാരനല്ലാത്ത ഒരാള്‍ ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ സങ്കക്കാരയുടെ നിയമനം ചരിത്രത്തില്‍ ഇടംപിടിക്കും.

ഇത്തരമൊരു ബഹുമതി തന്നെ തേടിയെത്തിയതില്‍ സങ്കക്കാര അതിയായ സന്തോഷം പ്രകടിപ്പിച്ചു. വലിയ അംഗീകാരമാണ് ഇതെന്ന് താരം പറഞ്ഞു. 2020 ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങള്‍ എത്തുന്ന വര്‍ഷം കൂടിയാണ്. ഒരു വര്‍ഷം ക്രിക്കറ്റ് ക്ലബ്ബില്‍ താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ത്രില്ലടിപ്പിക്കുന്നതായും സങ്കക്കാര പറഞ്ഞു. ഇംഗ്ലണ്ട് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അവതരിപ്പിക്കുന്ന 100 പന്തുകളുടെ ക്രിക്കറ്റ് ഫോര്‍മാറ്റ് അടുത്തുവര്‍ഷമാണ്. വെസ്റ്റിന്‍ഡീസ് പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരായ ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ടെസ്റ്റ് മത്സരങ്ങളും ലോര്‍ഡ്‌സില്‍ നടക്കുന്നുണ്ട്.

Story first published: Thursday, May 2, 2019, 11:32 [IST]
Other articles published on May 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+