വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമാന്‍ ഗോള്‍ നേടിയത് ഓഫ് സൈഡില്‍ നിന്നും; വ്യക്തമായ ചിത്രവുമായി സന്ദേശ് ജിംഗാന്‍

ഡല്‍ഹി: ഒമാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ ആരോപണവുമായി ഇന്ത്യന്‍ പ്രതിരോധനിരതാരം സന്ദേശ് ജിംഗാന്‍. ഒമാന്‍ നേടിയ ഏക ഗോള്‍ ഓഫ് സൈഡില്‍നിന്നാണെന്നാണ് ജിംഗാന്റെ ആരോപണം. ഇക്കാര്യം തെളിയിക്കുന്ന ചിത്രവും താരം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മസ്‌കറ്റില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഒമാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.

മത്സരത്തിന്റെ 33-ാം മിനിറ്റില്‍ മൊഹ്‌സിന്‍ അല്‍ ഘസ്സാനിയാണ് വിജയഗോള്‍ നേടിയത്. എന്നാല്‍, മൊഹ്‌സിന്‍ അല്‍ ഖാലിദി പാസ് നല്‍കുന്ന വേളയില്‍ അല്‍ ഘസ്സാനി ഓഫ് സൈഡാണെന്ന് ചിത്രം തെളിയിക്കുന്നു. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ ഒമാന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഘസ്സാനി പുറത്തേക്ക് അടിച്ച് കളഞ്ഞിരുന്നു. ഇതിന് ശേഷമായിരുന്നു ഓഫ് സൈഡ് മണമുള്ള ഗോള്‍ നേടിയത്.

ഇന്ത്യ vs വിന്‍ഡീസ്: ടീം പ്രഖ്യാപനം വ്യാഴാഴ്ച, മാറ്റങ്ങള്‍ക്ക് സാധ്യത... സഞ്ജു തുടരുമോ?ഇന്ത്യ vs വിന്‍ഡീസ്: ടീം പ്രഖ്യാപനം വ്യാഴാഴ്ച, മാറ്റങ്ങള്‍ക്ക് സാധ്യത... സഞ്ജു തുടരുമോ?

Sandesh Jhinghan tweet blames offside goal

ഒമാനോട് തോറ്റതോടെ ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഗ്രൂപ്പ് ഇ യില്‍ അഞ്ച് മത്സരങ്ങളില്‍നിന്നും 3 പോയന്റ് മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. കളിക്കാരുടെ പരിക്കും ഗോളടിക്കുന്നതില്‍ മികവില്ലായ്മയുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. സന്ദേശ് ജിംഗാന്‍ പരിക്കുമൂലം ആഴ്ചകളായി വിശ്രമത്തിലാണ്. ഒമാനെതിരായ മത്സരത്തിലും രണ്ട് കളിക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

Sandesh Jhinghan tweet blames offside goal
Story first published: Wednesday, November 20, 2019, 16:35 [IST]
Other articles published on Nov 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X