Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റാര്‍ പേസര്‍ സന്ദീപ് കേരളം വിടുന്നു; തമിഴ്‌നാട് പുതിയ തട്ടകം

കൊച്ചി: കേരള ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യര്‍ ടീം വിടുന്നതായി റിപ്പോര്‍ട്ട്. വരുന്ന സീസണില്‍ കേരളം വിട്ട് രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനുവേണ്ടി സന്ദീപ് കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. കഴിഞ്ഞ ദിവസം ടിനു യോഹന്നാന്‍ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്നു. പേസ് ബൗളറായ ടിനുവിന്റെ കീഴില്‍ കേരളത്തിന്റെ ബൗളിങ് നിരയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാമെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് ആരാധകരെ ഞെട്ടിച്ച് സന്ദീപിന്റെ കൂടുമാറ്റ വാര്‍ത്ത പുറത്തുവരുന്നത്.

കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമി കളിച്ചപ്പോള്‍ വിക്കറ്റ് വേട്ടക്കാരില്‍ കേരളത്തിന് കരുത്തായത് സന്ദീപായിരുന്നു. ഇന്ത്യാ സിമന്റ്‌സ് ജീവനക്കാരന്‍കൂടിയായ സന്ദീപ് നിലവില്‍ ചെന്നൈയിലാണ് താമസം. തമിഴ്‌നാടിനുവേണ്ടി കളിക്കാന്‍ നോണ്‍ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്‍കണമെന്ന് സന്ദീപ് കേരള ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ കെസിഎ പ്രതികരണം അറിയിച്ചിട്ടില്ല.

sandeepwarrier

ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടെ കളിച്ചിട്ടുള്ള സന്ദീപ് കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ ശരിവെച്ചിട്ടുണ്ട്. ജനിച്ചുവളര്‍ന്ന നാടിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും കേരളം വിടുകയെന്ന തീരുമാനം ഏറെ ബുദ്ധിമുട്ടുള്ളതാണെന്നും സന്ദീപ് പറഞ്ഞു. കേരളത്തിനുവേണ്ടി കളിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഒരുസമയത്ത് ജീവിതത്തില്‍ കടുത്ത തീരുമനങ്ങളെ തിരഞ്ഞെടുക്കേണ്ടിവരും. ഇപ്പോള്‍ ആ സമയം എത്തിയെന്നാണ് ഞാന്‍ കരുതുന്നു.

എട്ട് വര്‍ഷത്തിന് മുമ്പ് എംആര്‍എഫ് പേസ് ഫൗണ്ടേഷന് കീഴില്‍ പരിശീലനം നടത്തുന്നത് മുതല്‍ ചെന്നൈയുടെ ഭാഗമാണ് ഞാന്‍. കേരളത്തിനുവേണ്ടി കളിക്കുമ്പോള്‍ എന്റെ വളര്‍ച്ച വന്നത് ചെന്നൈയില്‍നിന്നാണ്.അവസാന വര്‍ഷം എനിക്ക് ചെന്നൈയില്‍ ജോലിയും ലഭിച്ചു. ചെന്നൈയിലുള്ള ഒരു പെണ്‍കുട്ടിയെത്തന്നെയാണ് വിവാഹം കഴിച്ചതും. അതിനാല്‍ത്തന്നെ ഭാവി ചെന്നൈയുമായി ബന്ധപ്പെട്ടാവണമെന്നാണ് കരുതുന്നത്. എന്റെ തമിഴ്‌നാട് ടീമിലേക്കുള്ള മാറ്റം തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ മാത്രമാണ്- സന്ദീപ് പറഞ്ഞു.

തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയാണ് സന്ദീപ്, എട്ടുകൊല്ലത്തോളം കേരള ടീമില്‍ ഒപ്പം കളിച്ചവരെ മിസ് ചെയ്യും. സമീപകാലത്തായി കേരളം ടീം അത്യുജ്ജല പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാന സീസണിലെ മോശം പ്രകടനം തിരിച്ചടിയില്ല. തിരിച്ചുവരാനുള്ള ആത്മദൈര്യം കേരളത്തിന്റെ താരങ്ങള്‍ക്കുണ്ട്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

29കാരനായ സന്ദീപ് 57 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 186 വിക്കറ്റും 55 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 66 വിക്കറ്റും 47ടി20കളില്‍ നിന്ന് 46 വിക്കറ്റും നേടിയിട്ടുണ്ട്. മൂന്ന് ഐപിഎല്ലുകളില്‍ കളിച്ച സന്ദീപ് രണ്ട് വിക്കറ്റും വീഴ്ത്തി. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്.നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെയും ഭാഗമായിരുന്നു.

Story first published: Wednesday, June 10, 2020, 18:39 [IST]
Other articles published on Jun 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+