ഡല്‍ഹി: ഇന്ത്യ ജാവലിന്‍ ത്രോ താരം സന്ദീപ് ചൗധരി ടോക്യോ പാരാലിമ്പിക്‌സിന് യോഗ്യത നേടി. ദോഹയില്‍ നടക്കുന്ന ലോക പാരാലിമ്പിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയാണ് ജാവലിന്‍ എഫ്44 വിഭാഗത്തില്‍ സന്ദീപ് യോഗ്യത നേടിയത്. സന്ദീപ് 66.18 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചു. 65.80 എന്ന തന്റേതന്നെ ലോക റെക്കോര്‍ഡാണ് സന്ദീപ് തിരുത്തിയത്.
ഇന്ത്യന്‍ താരമായ സുമിത് ആന്റില്‍ ഈ ഇനത്തില്‍ വെള്ളിനേടി. 62.88 മീറ്റര്‍ ദൂരമാണ് സുമിത് കണ്ടെത്തിയത്. എഫ്64 വിഭാഗത്തില്‍ സുമിത്ത് തന്റെ ലോക റെക്കോര്‍ഡും തിരുത്തി. സുമിത്തും പാരാലിമ്പിക്‌സിന് യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്. എഫ്44, എഫ്64 വിഭാഗങ്ങള്‍ ഒരുമിച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നടത്തുന്നത്. കാലുകള്‍ക്ക് ശേഷിക്കുറന് ഉള്ളവരെയാണ് എഫ്44 വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. കാലുകളുടെ വലുപ്പത്തില്‍ വ്യത്യാസമുള്ളവര്‍ എഫ്64 വിഭാഗത്തിലും മത്സരിക്കും.

ദോഹയില്‍ നടക്കുന്ന ലോക പാര അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയില്‍ നിന്നും 23 അംഗങ്ങളാണ് പങ്കെടുക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നതിനൊപ്പം പാരാലിമ്പിക്‌സിലേക്ക് യോഗ്യത നേടുകകൂടി അത്‌ലറ്റുകള്‍ ലക്ഷ്യമിടുന്നു.