Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ശ്രീലങ്കന്‍ താരം ജയസൂര്യ അഴിമതിക്കാരന്‍; രണ്ടുവര്‍ഷത്തേക്ക് ഐസിസിയുടെ വിലക്ക്

ദുബായ്: അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ നായകനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന സനത് ജയസൂര്യക്കെതിരെ ഐ.സി.സിയുടെ ശിക്ഷ. ക്രിക്കറ്റിന്റെ എല്ലാ മേഖലകളില്‍നിന്നും താരത്തെ ഐസിസി രണ്ടുവര്‍ഷത്തേക്ക് വിലക്കി. ജയസൂര്യ അഴിമതി വിരുദ്ധ നിയമത്തിലെ രണ്ട് നിയമങ്ങള്‍ തെറ്റിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായിരിക്കെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇപ്പോഴത്തെ നടപടി. ഐസിസി നിയോഗിച്ച അന്വേഷണ കമ്മീഷനുമായി ജയസൂര്യ യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ജയസൂര്യ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായില്ല. ഇതേതുടര്‍ന്ന് താരം കുറ്റക്കാരനാണെന്ന് കമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

jayasurya

ഒരു വര്‍ഷത്തോളംനീണ്ട അന്വേഷണത്തിനുശേഷമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2017 ജൂലായില്‍ ശ്രീലങ്കയും സിംബാബ്‌വേയുമായി നടന്ന ഏകദിന പരമ്പരയിലെ നാലാം ഏകദിനവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ സമയം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന ജയസൂര്യ അഴിമതിക്ക് കൂട്ടുനിന്നെന്നാണ് ആരോപണം.

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായാണ് സനത് ജയസൂര്യ വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കയുടെ ലോകകപ്പ് ഹീറോ ആയിരുന്ന ജയസൂര്യ 445 ഏകദിന മത്സരങ്ങളില്‍നിന്നും 28 സെഞ്ച്വറിയുള്‍പ്പെടെ 13430 റണ്‍സ് നേടിയിട്ടുണ്ട്. 110 ടെസ്റ്റുകളില്‍ 14 സെഞ്ച്വറി ഉള്‍പ്പെടെ 6973 റണ്‍സും നേടി. ഏകദിനത്തില്‍ 323 വിക്കറ്റുകളും താരം സ്വന്തമാക്കി.

Story first published: Wednesday, February 27, 2019, 9:08 [IST]
Other articles published on Feb 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+